‘ട്രോൾ’ പോലും മനസ്സിലാകുന്നില്ലേ? അഭിജിത് ദീപകെയുടെ പോസ്റ്റിൽ ബിജെപിയുടെ പരിഭ്രമമെന്ന് വിമർശനം
മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ രാജിയെന്ന തരത്തിൽ അഭിജിത് ദീപകെ പങ്കുവെച്ച പരിഹാസ പോസ്റ്റിനെതിരെ ബിജെപി നടപടിയാവശ്യപ്പെട്ടതോടെ, വിയോജിപ്പിന്റെ ശബ്ദങ്ങളെ കേസുകൾകൊണ്ട് നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്ന വിമർശനം ശക്തമായി.
ചുമ്മാ ഒരു ഉമ്മാക്കി കാണിച്ചാൽ പേടിക്കുന്നവരാണോ ഈ ബിജെപിക്കാർ , അതെ അത് തന്നെയാണ് സത്യം. അല്ലങ്കിൽ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനു പിന്നാലെ ഇത്രയൊക്കെ ഹാൽ ഇളക്കേണ്ട കാര്യമുണ്ടോ ? കേന്ദ്രത്തിനോ ബിജെപിക്കോ ആർഎസ്എസ്സിനോ എതിരായി ഒരു വാക്ക് ഊരിയാടിയാൽ പോലും കേസ്. നേരെ തിരിച്ച് ജാതി അധിക്ഷേപമോ കൊല്ലയോ ബുൾഡോസറോ നടത്തിയാൽ കേസുമില്ല ഒരു ചുക്കുമില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്നു പറഞ്ഞ് അഭിജിത് ദീപക്ക് സോഷ്യൽ മീഡിയയിൽ ഒരു ബോംബ് പൊട്ടിച്ചു പോയി. അതിനു ശേഷം ഇന്ത്യൻ സൈബറിടങ്ങളിൽ അദ്ദേഹത്തിന്റെ ആ പ്രസ്താവനയ്ക്ക് പിന്നിലെ കാരണം തേടിപോയപ്പോഴായിരുന്നു അണുബാധ മൂലം മരിച്ച ആദിവാസി കുട്ടികളുടെ മാതാപിതാക്കളെ കാണാൻ പോയ ദിപ്കെയെ ബാലഘട്ടിൽ ചിലർ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. തൊട്ടടുത്ത ദിവസമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് കാണിച്ചുള്ള ഹാസ്യ പോസ്റ്റ് പങ്കുവെച്ചത്."മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഞാൻ ഇതിനാൽ തൽക്ഷണം രാജിവെക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം തന്ന ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് നന്ദി പറയുന്നു. ആ ഉത്തരവാദിത്തത്തിൽ ഞാൻ വ്യക്തമായി പരാജയപ്പെട്ടിരിക്കുന്നു" എന്ന് ഒറിജിനലാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഹാസ്യരാജിക്കത്തിലായിരുന്നു ദിപ്കെ കുറിച്ചിരുന്നത്. എക്സിലാണ് പോസ്റ്റ് പങ്കുവെച്ചത്. അണുബാധമൂലം മരിച്ച കുട്ടികളെ കുറിച്ച് അനേഷിക്കന്നുതിനെക്കാൾ ദൃതി ഈ പോസ്റ്റ് ഇട്ടത്തിന്റെ പേരിൽ അഭിജിത് ദീപ്‌കേക്ക് എതിരെ കേസെടുക്കാനാണ് എന്ന് ബിജെപി തെളിയിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റർ പാഡ് ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് ദീപ്‌കെയ്‌ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യം പ്രകടിപ്പിച്ചത്. കുടിവെള്ളമില്ലാതെ, കൃത്യമായ ചികിത്സ കിട്ടാതെ പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളുടെ ഓർമ്മകളെപ്പോലും ബി.ജെ.പി ഭയപ്പെടുകയാണ് എത്താനുള്ള സത്യം ഇവിടെ തെളിയുകയാണ്. ആ ദുരന്തത്തെ മറച്ചുപിടിക്കാൻ, അതിനെതിരെ ശബ്ദമുയർത്തിയ ഒരു യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ അവർ ആക്രോശിക്കുന്നു. ഇതാണ് മോദിയുടെ വികസിത ഭാരത്. എന്നാൽ ട്രോൾ എന്താണെന്ന് അറിയാത്തവരാണ് കേസെടുക്കണം എന്ന് വാദിക്കുന്നതെന്ന് പറഞ്ഞ് ദീപ്കെയെ പിന്തുണക്കുന്നവരും രംഗത്തെത്തി. പരിഹാസരൂപേണയുള്ള കത്തിൽ, സാഗർ വ്യാജമദ്യ ദുരന്തവും ബാലഘട്ടിലെ അണുബാധ മരണങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പരാജയങ്ങളും എടുത്തു പറയുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 55,795 ആദിവാസി വീടുകളിൽ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. എൻ.സി.ആർ.ബിയുടെ കണക്ക് പ്രകാരം രാജ്യത്ത് ആദിവാസികൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളിൽ 32 ശതമാനവും ആ സംസ്ഥാനത്താണ്. സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം കുട്ടികൾ ഭാരക്കുറവ് അനുഭവിക്കുന്നവരാണ് തുടങ്ങിയ കാര്യങ്ങൾ തന്റെ സർക്കാരിന്റെ പരാജയമായി വിലയിരുത്തുന്നുവെന്ന് ദിപ്കെ രാജിക്കത്തിൽ അടിവരയിട്ട് പറഞ്ഞതോടെയാണ് അധികാരികളുടെ ഇടനെഞ്ച് പിടഞ്ഞത്. ഈ കാര്യങ്ങളെ മുഖവിലക്കെടുക്കാതെ ഒരു കത്ത് കണ്ടപ്പോഴേക്കും പേടിക്കുന്നവരോണോ ബി.ജെ.പിക്കാരെന്നും ദീപ്കെയെ അനുകൂലിക്കുന്നവർ ചോദിക്കുന്നു. തങ്ങളുടെ വിദ്യഭ്യസമന്ത്രിയെ രാജിവെപ്പിച്ച ടീം ആയതുകൊണ്ടുള്ള പേടിയാണ് ബിജെപിക്ക് അഭിജിത് ദീപകിയോടുള്ളത്. ഈ രാജ്യത്ത് വിയോജിപ്പിന്റെ ഏറ്റവും ശക്തമായ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബി.ജെ.പി പയറ്റുന്ന തന്ത്രമാണ് അവർക്കെതിരെ കേസെടുക്കൽ.ബിജെപിയുടെ ഈ രീതിയിൽ ഏറ്റവും കൂടുതൽ അനുഭവം ഉള്ളത് രാഹുൽ ഗാന്ധിക്കാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും കണ്ണിലെ ഏറ്റവും വലിയ കരട് രാഹുൽ ഗാന്ധിയാണ്. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു പ്രതിപക്ഷ നേതാവിനെതിരെയും ഉണ്ടാകാത്ത അത്രയും കേസുകൾ ഇന്ന് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി ഭരണകൂടം ചുമത്തിയിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ കേസെന്ന പേരിൽ ദിവസങ്ങളോളം ഇ.ഡി ഓഫീസിൽ ഇരുത്തി പീഡിപ്പിച്ചും. ലണ്ടനിൽ വെച്ച് ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്താൻ നോക്കി. പാർലമെന്റിൽ അദാനിയും മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, ഒരു അപകീർത്തിക്കേസിന്റെ പേരിൽ അദ്ദേഹത്തിന്റെ എം.പി സ്ഥാനവും ഔദ്യോഗിക വസതിയും വരെ തട്ടിയെടുത്തു. രാജ്യത്തുടനീളമുള്ള ബി.ജെ.പി പ്രവർത്തകരെക്കൊണ്ട് രാഹുൽ ഗാന്ധിക്കെതിരെ നൂറുകണക്കിന് പരാതികളും കേസുകളുമാണ് അവർ ഫയൽ ചെയ്യിക്കുന്നത്. ഒരു നേതാവിനെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തതുകൊണ്ട്, അന്വേഷണ ഏജൻസികളെയും കോടതികളെയും ആയുധമാക്കി അദ്ദേഹത്തെ തളർത്താമെന്നാണ് അവർ കരുതുന്നത്.കന്യാകുമാരി മുതൽ കാശ്മീർ വരെയും മണിപ്പൂർ മുതൽ മുംബൈ വരെയും ജനലക്ഷങ്ങളെ നെഞ്ചോട് ചേർത്ത് അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രകൾ ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കിമറിച്ചു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മയും വിലക്കയറ്റവും കോർപ്പറേറ്റ് കൊള്ളയും പാർലമെന്റിൽ വിറയ്ക്കാത്ത ശബ്ദത്തോടെ വിളിച്ചുപറയാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കുന്നുള്ളൂ. ആ ധീരതയെയാണ് ഈ ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്.അഭിജീത് ദിപ്‌കെയായാലും രാഹുൽ ഗാന്ധിയായാലും അവരെയെല്ലാം കേസുകളിൽ കുടുക്കുന്നത് ഒരൊറ്റ ലക്ഷ്യത്തോടെയാണ്. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ നിശബ്ദരാക്കുക. ചോദ്യങ്ങൾ ചോദിക്കുന്ന ജനതയെ ഭയപ്പെടുത്തി ഭരിക്കുക. എന്നാൽ, ചരിത്രം ബി.ജെ.പിയെ ഓർമ്മിപ്പിക്കുന്നത് ഒന്നുമാത്രമാണ്—അധികാരത്തിന്റെ ചെങ്കോലുപയോഗിച്ച് ജനങ്ങളുടെ ശബ്ദത്തെ എന്നെന്നേക്കുമായി അമർച്ച ചെയ്യാൻ ആർക്കും കഴിഞ്ഞിട്ടില്ല.ബി.ജെ.പിയുടെ ഭയം തന്നെയാണ് ഇന്ന് പ്രതിപക്ഷത്തിന്റെ കരുത്ത്. കേസുകളും വേട്ടയാടലുകളും കൂടുന്തോറും, ഈ രാജ്യത്തെ ജനങ്ങൾ കൂടുതൽ ശക്തിയോടെ ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഒന്നിക്കും എന്ന സത്യം കൂടി ബിജെപി ഇനിയെങ്കിലും മനസിലാക്കണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)