മാസപ്പടി കേസ്: FIR ഇടാത്തതിൽ ഹൈക്കോടതി വാദം ഇന്ന്; സർക്കാരിന് നിർണായക ദിനം
മാസപ്പടി കേസിൽ ഇ.ഡി. നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ FIR രജിസ്റ്റർ ചെയ്യാത്തതിനെതിരെ കെ.എം. ഷാജഹാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
FIR വിഷയം ഹൈക്കോടതിയിൽ എത്തിയിരിക്കുന്നു. പിണറായി വിജയനെതിരെ എഫ്.ഐ.ആർ ഇടാത്ത കേരള സർക്കാരിനെതിരെ ഇന്ന് ഹൈക്കോടതിയിൽ വാദം നടക്കുകയാണ്. സത്യത്തിൽ പിണറായി വിജയൻ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ശിക്ഷ വാങ്ങിച്ചുകൊടുക്കണമെന്നും ഏറ്റവും അധികം ആഗ്രഹിക്കുന്നത് കോൺഗ്രസുകാർ ആയിരിക്കണം. അങ്ങനെയുള്ള ഒരു പാർട്ടി അധികാരത്തിൽ വന്നിട്ടും നല്ലൊരു അവസരം ഒത്തുവന്നിട്ടും കേസെടുക്കാത്തത് ഒത്തുകളിയാണ് എന്ന് പറയുന്നതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. എങ്കിലും സംഭവം കോടതി കയറിയിരിക്കുകയാണ്.
അതായത്, മാസപ്പടി കേസിൽ ഇ.ഡി. നൽകിയ കത്തിൽ എഫ്.ഐ.ആർ ഇടാത്തതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കുകയാണ്. പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ബാങ്ക് രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇ.ഡി. നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ഒത്തുകളിയാണ് എന്നാണ് ഹർജിയിൽ പറയുന്നത്. പക്ഷേ സംസ്ഥാന സർക്കാർ ആണെങ്കിൽ വളരെ വ്യക്തമായി നിയമവിദഗ്ധരുമായി ആലോചിച്ചാണ് കാര്യങ്ങൾ മുന്നോട്ടുനീക്കുന്നത്. ഇ.ഡി.യുടെ വാക്കും കേട്ട് ചാടി കേസെടുത്താൽ ഉണ്ടാകാൻ പോകുന്ന തിരിച്ചടി പരിശോധിച്ചതിന് ശേഷമാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മതിയെന്ന് തീരുമാനിച്ചത്. എന്നാൽ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന പരാതിയിൽ സർക്കാരും പിണറായി വിജയനും തമ്മിലുള്ള ഒത്തുകളി എന്നുള്ള നിലയിലാണ് കാര്യങ്ങളുടെ പോക്ക്. അങ്ങനെയൊന്നുണ്ടായാൽ പ്രവർത്തകർ, അതായത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ അടക്കം വെറുതെ വിടില്ലെന്നുറപ്പാണ്. ആ സാഹചര്യത്തിൽ ഹൈക്കോടതിയിലെ നിരീക്ഷണങ്ങൾ വളരെ ശ്രദ്ധയോടെയാണ് കേരളം നോക്കിക്കാണുന്നത്.
അതിൽ നിയമവിദഗ്ധരുടെ അഭിപ്രായപ്രകാരം ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും നിലപാട് തേടും എന്നുള്ളതാണ്. ഇ.ഡി. നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം മാത്രം നടത്തുന്നതിൽ സർക്കാരിനോടും പൊലീസിനോടും ഹൈക്കോടതി വ്യക്തത തേടുന്നതോടെ അതിന്റെ മറുപടി എന്താണെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകും. അതോടെ അതിൽ വ്യക്തത വരും.ഇ.ഡി. വ്യക്തമായ തെളിവുകൾ നൽകിയിട്ടും എഫ്.ഐ.ആർ ഇടാതെ പ്രാഥമിക അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘത്തെ ചുമതലപ്പെടുത്തിയത് കേസ് അട്ടിമറിക്കാനും ഒത്തുകളിക്കാനുമാണെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം. അതുകൊണ്ട് വിജിലൻസ് ആക്ട് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇതുകൂടാതെ ഹൈക്കോടതിയിൽ ഇ.ഡി.യും അവരുടെ നിലപാട് ഇന്ന് വ്യക്തമാക്കും. അതായത്, തങ്ങൾ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന തങ്ങളുടെ കത്തിലെ ഉറച്ച നിലപാട് ഇ.ഡി.യും കോടതിയെ അറിയിക്കാൻ സാധ്യതയുണ്ട്. അങ്ങനെ നിലപാടിൽ ഉറച്ചുനിൽക്കാനുള്ള കാരണം ഇ.ഡി. കോടതിയെ ബോധിപ്പിക്കും.
ഇതുപ്രകാരം ഒരുപക്ഷേ കേസിൽ സംസ്ഥാന സർക്കാരിനും ക്രൈംബ്രാഞ്ചിനും നോട്ടീസ് അയച്ച് വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടേക്കാം. പ്രാഥമിക അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പുരോഗതിയും സമർപ്പിക്കാൻ പൊലീസിനോട് നിർദേശിക്കാനും സാധ്യതയുണ്ട്.ഉടനടി എഫ്.ഐ.ആർ ഇടാൻ തയ്യാറാകാത്തത് നിയമപരമായി തെറ്റും അതേസമയം രാഷ്ട്രീയപരമായി അത് യു.ഡി.എഫിന് ഗുണവും എന്നതാണെങ്കിൽ യു.ഡി.എഫിന്റെ രാഷ്ട്രീയലാഭം നോക്കേണ്ടുന്ന കാര്യം കോടതിക്കില്ല. ഹൈക്കോടതി ഉടനടി എഫ്.ഐ.ആർ ഇടാൻ ഉത്തരവിട്ടേക്കാം. അങ്ങനെയാണെങ്കിൽ പിണറായിയും കുടുംബവും വളരെ പെട്ടെന്ന് തന്നെ അകത്ത് കയറാനുള്ള തയ്യാറെടുപ്പുകൾ നടത്താം. ഏതായാലും ഹൈക്കോടതിയുടെ ഉത്തരവിനായി കേരളം കാത്തുനിൽക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)