മാത്യു കുഴൽനാടന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; പ്രതി പിടിയിൽ
അരലക്ഷത്തോളം രൂപ വിലവരുന്ന വയറിങ് കേബിളുകൾ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പോത്താനിക്കാട് പൊലീസ് പിടികൂടി.
മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് വയറിങ് കേബിളുകൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് റാണിനഗർ സ്വദേശി ബിഷ മണ്ഡൽ (24) ആണ് പോത്താനിക്കാട് പൊലീസിന്റെ പിടിയിലായത്.
മടത്തോത്തുപാറയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് അരലക്ഷത്തോളം രൂപ വിലവരുന്ന വയറിങ് കേബിളുകൾ മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 25-ലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിൽവാസം കഴിഞ്ഞ് ഒന്നരമാസം മുൻപ് പുറത്തിറങ്ങിയയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. നിർമാണത്തിലിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും മോഷണം. ലഹരിവസ്തുക്കൾ വാങ്ങുന്നതിനും ആർഭാട ജീവിതത്തിനുമാണ് മോഷണം നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)