രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യാജപ്രചാരണം; കെ.എസ്. അരുൺകുമാർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

അമേരിക്കൻ യാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസിന്റെ നടപടി

Sep 17, 2026 - 06:44
0
രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യാജപ്രചാരണം; കെ.എസ്. അരുൺകുമാർ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു. സിപിഎം നേതാവ് കെ.എസ്. അരുൺകുമാറിനെ ഒന്നാം പ്രതിയാക്കിയും ‘പോരാളി ഷാജി’ എന്ന സമൂഹമാധ്യമ പ്രൊഫൈലിനെ രണ്ടാം പ്രതിയാക്കിയും ഉൾപ്പെടെ നാല് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കുടുംബസമേതമുള്ള അമേരിക്കൻ യാത്രയ്ക്കായി ഒരു വിമാന ടിക്കറ്റിന് എട്ട് ലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചെന്നും ആകെ നാല് കോടിയോളം രൂപ ധൂർത്തടിച്ചെന്നുമുള്ള തരത്തിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നെന്നാണ് പോലീസ് പറയുന്നത്. അരുൺകുമാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും കേസിന്റെ ഭാഗമായി പോലീസ് പരിഗണിച്ചിട്ടുണ്ട്. 

യാത്രാചെലവ് സർക്കാർ ഖജനാവിൽനിന്നല്ല വഹിച്ചതെന്ന് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് സൈബർ പോലീസ് നടപടി സ്വീകരിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User