ബേഡഡുക്കയിൽ ‘റിലാക്സ്’ പദ്ധതിക്ക് തുടക്കം; കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
ബേഡഡുക്ക പഞ്ചായത്തും വിമുക്തി മിഷൻ ബന്തടുക്ക റേഞ്ചും സംയുക്തമായി നടപ്പാക്കുന്ന ലഹരിവിരുദ്ധ പദ്ധതിക്ക് തുടക്കം
കാസർഗോഡ് ബേഡഡുക്കയിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി ബേഡഡുക്ക ഗ്രാമപഞ്ചായത്തും വിമുക്തി മിഷൻ ബന്തടുക്ക റേഞ്ചും സംയുക്തമായി നടപ്പിലാക്കുന്ന ‘റിലാക്സ്’ പദ്ധതിക്ക് തുടക്കമായി. മുന്നാട് പീപ്പിൾസ് കോളേജിൽ നടന്ന ചടങ്ങിൽ ഉദുമ എം.എൽ.എ. കെ. നീലകണ്ഠൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാർ മുഖ്യാതിഥിയായി. വിമുക്തി ജില്ലാ കോർഡിനേറ്റർ കെ.എം. സ്നേഹ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാരവി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. കൃഷ്ണവേണി, പഞ്ചായത്ത് മെമ്പർ കെ. ഉമാവതി, കെ.എസ്.ഇ.എസ്.എ. ജില്ലാ സെക്രട്ടറി നൗഷാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ. മോഹനൻ (സി.പി.ഐ.എം), ഇ. കുഞ്ഞികൃഷ്ണൻ നായർ (ഐ.എൻ.സി), പഞ്ചായത്ത് സെക്രട്ടറി സി. ജിത്തു ജോൺ, കോളേജ് എൻ.എസ്.എസ്. കോർഡിനേറ്റർ സുരേഷ് പയ്യങ്ങാനം എന്നിവർ ആശംസകൾ നേർന്നു.
വിമുക്തി മെന്റർ പി. ഗോവിന്ദൻ സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു ചേരിപ്പാടി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന്റെ ഭാഗമായി സുരേഷ് കുമാർ കുറ്റിക്കോൽ അവതരിപ്പിച്ച ലഹരിവിരുദ്ധ ഏകപാത്ര നാടകം ‘കുടമാറ്റം’ അരങ്ങേറി. മുന്നാട് പീപ്പിൾസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം പകരുന്ന ഫ്ലാഷ് മോബും നടന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)