കലിപ്പിൽ ഷാജി ; വടിയെടുത്ത് ചെന്നിത്തല ; അടിച്ചൊതുക്കാൻ നിർദേശം

കാപ്പാ കേസിൽ ആർ. സുഗതന് അനുകൂല റിപ്പോർട്ട് നൽകിയെന്ന ആരോപണത്തെ തുടർന്ന് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Aug 02, 2026 - 10:29
Updated: 2 months ago
0
കലിപ്പിൽ ഷാജി ; വടിയെടുത്ത് ചെന്നിത്തല ; അടിച്ചൊതുക്കാൻ നിർദേശം

തിരുവനന്തപുരം കോപ്പറേഷൻ  കൗൺസിലറും ബിജെപി നേതാവും  കൂടിയായ സുഗതൻ കാപ്പ കേസിൽ അകത്തുകിടക്കുമ്പോൾ അവധി അനുവദിച്ചത് ഗുതരമായ കുറ്റമാണ്. ജയിലിൽ ശമ്പളവും സൗകര്യവും വർധിപ്പിച്ച സർക്കാർ കേരളത്തിന്റെ ഭരണത്തിൽ നിന്നും മാറിയിട്ടും ആനുകൂല്യങ്ങൾ എല്ലാ തുടർന്നു കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ അത് പഴയഭരണത്തിലെ പുഴുക്കുത്തുകളായ ഉദ്യോഗസ്ഥർ തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത് എന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. അത് പുതിയ സതീശൻ സർക്കാരിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏറ്റവും വലിയ നാണക്കേട് തന്നെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടു ആദ്യം ക്രിമിനലുകളെ മാത്രമല്ല അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരെയും പൂട്ടാൻ ആണ് സർക്കാരിന്റെ തീരുമാനം.. ഒരു മന്ത്രിയെയും ഒരു വകുപ്പിനെയും മാത്രമല്ല, രണ്ടു പ്രമുഖ മന്ത്രിമാരെയും ആ വകുപ്പുകളെയുമാണ് പ്രതികൂട്ടിൽ നിർത്തിയിരിക്കുന്നത്.അതുകൊണ്ടു തന്നെ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്ക്  പുറമെ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ആഭ്യന്തര വകുപ്പിൽ നിന്നും ഉത്തരവിറക്കിയ അണ്ടർ സെക്രട്ടറി നമിതക്കെതിരെ  അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ .തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ വകുപ്പും അറിയാതെ  കാപ്പ കേസ് പ്രതി സുഗതന് ആറ് മാസത്തേക്ക് അവധി അനുവദിച്ചത് നമിതയാണ്. അതിന്  ശേഷവും ക്രിമിനലുകളുമായുള്ള  ചങ്ങാത്തം ഉദ്യോഗസ്ഥർമാർ അവസാനിപ്പിക്കില്ല എന്ന സൂചന നൽകിയത്. തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ നിർദേശത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥ ഉത്തരവിറക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നതു. ശരിക്കും പറഞ്ഞാൽ ക്രിമിനലുകൾക്ക്  പരവതാനി വിരിക്കാൻ തയ്യാറായി വനിത ഉദ്യോഗസ്ഥമാർ  തന്നെ രംഗത്തു വരുന്നത് പുതിയ സർക്കാരിനെ വെല്ലുവിളിച്ചു കൊണ്ടാണ്.. അതുകൊണ്ടു ഇനി അത് വെച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നു. പ്രഗത്ഭരായ രണ്ടു മന്ത്രിമാർ രമേശ് ചെന്നിത്തലയേയും കെ എം ഷാജിയെയുമാണ് ഉദ്യോഗസ്ഥമാർ നാണം കെടുത്തി വിട്ടത്.

ജയിലില്‍ കഴിയുന്ന കാപ്പാ കേസില്‍ പ്രതി തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്ന തീരുമാനമാണ് എന്ന് പറഞ്ഞ മന്ത്രി കെ.എം ഷാജി, പിന്നിൽ അട്ടിമറി നടന്നിട്ടുനടന്നു കൂടി സംശയിക്കുകയാണ്. .അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് അണ്ടർ സെക്രെട്രിക്കെതിരെ തീരുമാനമെടുത്തത്. അങ്ങനെ തദ്ദേശ വകുപ്പിന്റെ ഒരു പേപ്പറിന്റെ ബലത്തിൽ ഒരു ക്രിമിനൽ രക്ഷപ്പെടുന്നത് അപകടമാണ് എന്നാണ് മന്ത്രി വ്യക്തമാക്കിയത്.. മന്ത്രിയുടെ വാക്കുകളും അണ്ടർ സെക്രട്ടറിയുടെ  തീരുമാനവും കണ്ടാൽ ആരും ഞെട്ടിപ്പോകും , അതായത്,സുഗതന്റെ ഫയൽ തന്റെ മുന്നിൽ വന്നിരുന്നുവെന്നും ഒരു കാരണവശാലും ഒരു ആനുകൂല്യവും നൽകാൻ കഴിയില്ലെന്ന് പറഞ്ഞാണ് താൻ ഫയൽ തിരിച്ചയച്ചതന്നും ഒരു മന്ത്രി പറയുമ്പോൾ അതിലാണ് വീണ്ടും അൺ ഒഫീഷ്യൽ നോട്ട് എഴുതിയത് എന്നോർക്കണം. അത് ഈ സർക്കാരിനെ ഇല്ലാതാക്കാനുള്ള തീരുമാനമാണ്.. മന്ത്രിക്കു മുകളിൽ ഒരു മന്ത്രി വന്നിരിക്കുകയാണ്. ‌അതിന് പിന്നിലുള്ള താൽപര്യവും രാഷ്ട്രീയവും പരിശോധിക്കുമെന്നും ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള അന്വേഷണത്തിനുള്ള നടപടികൾ എല്ലാം തുടങ്ങിയതായും മന്ത്രി കെ.എം ഷാജി വ്യക്തമാക്കി. ആര്‍. സുഗതന്റെ അവധിയിൽ അനുകൂലമായി റിപ്പോർട്ട് നൽകിയത് ആദ്യം ആഭ്യന്തര മന്ത്രിയുടെയും പിന്നീട് മന്ത്രി കെ.എം ഷാജിയുടെയും നിർദേശം മറികടന്നെന്ന നിയമ ലംഘനത്തിന് അതിശക്തമായ തിരിച്ചടി നൽകികൊണ്ട് ഇപ്പോഴും ഭരണത്തിൽ തോന്യവാസങ്ങളും വിളയാട്ടങ്ങളും നടത്തുന്ന പുഴുക്കുത്തുകൾ അടിച്ചൊതുക്കാൻ തന്നെയാണ് യു ഡി എഫ് സർക്കാരിന്റെ തീരുമാനം.  ഇത് ഭരണത്തിനുള്ളിലെ യു ഡി എഫ് വിരുദ്ധ പുഴുക്കുത്തുകൾക്കു ആകമാനം നൽകുന്ന താക്കീതായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User