100 പവൻ സ്വർണ തട്ടിപ്പ്; യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങി

ശ്രീലകം ഫിനാൻസിനെതിരെ നൂറിലധികം പരാതികൾ; കേസിൽ ഇതുവരെ ആറ് എഫ്‌ഐആറുകൾ

Sep 18, 2026 - 06:21
0
100 പവൻ സ്വർണ തട്ടിപ്പ്; യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങി

100 പവൻ സ്വർണ തട്ടിപ്പ്; യുവമോർച്ച നേതാവ് രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങി

ആലപ്പുഴ: 100 പവൻ സ്വർണം തട്ടിയെടുത്തെന്ന കേസിൽ പ്രതിയായ യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പൊലീസിൽ കീഴടങ്ങി. കുറ്റികാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്.

കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ രാധാകൃഷ്ണപിള്ളയും മാനേജർ ടിനു തമ്പാനും നേരത്തെ അറസ്റ്റിലായിരുന്നു. ഭരണിക്കാവ്, കുറ്റാനം മേഖലകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുറ്റാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശ്രീലകം ഫിനാൻസിനെതിരെ നൂറിലധികം പേരാണ് പരാതി നൽകിയിരിക്കുന്നത്. കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണം പണയം വാങ്ങിയശേഷം തിരികെ ആവശ്യപ്പെട്ടപ്പോൾ സ്വർണം ലഭ്യമല്ലെന്ന് അറിയിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം.

പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങിയതോടെ കേസിലെ അന്വേഷണം കൂടുതൽ സജീവമാക്കിയിരിക്കുകയാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് സൂചന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User