തൃക്കാക്കര മോർഫിങ് കേസ്: പ്രതികളുടെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; പോക്സോ കേസും

പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും കണ്ടെത്തിയതായി പൊലീസ്; ടെലഗ്രാം ഗ്രൂപ്പുകളിലേക്കും അന്വേഷണം

Sep 14, 2026 - 21:04
0
തൃക്കാക്കര മോർഫിങ് കേസ്: പ്രതികളുടെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; പോക്സോ കേസും

തൃക്കാക്കര: മോർഫിങ് കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും കണ്ടെത്തിയതായി അന്വേഷണസംഘം. ഇതേത്തുടർന്ന് പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ‘മല്ലു പ്രീമിയം’ ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ വിവരങ്ങൾ തേടി ടെലഗ്രാം അധികൃതർക്ക് പൊലീസ് കത്തയച്ചിട്ടുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

വിദേശ നമ്പറുകൾ ഉപയോഗിച്ച് തിരിച്ചറിയൽ മറച്ചുവെച്ചാണ് ചിലർ ടെലഗ്രാം ഗ്രൂപ്പുകളിൽ സജീവമായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ കൂടുതൽ പ്രതികളിലേക്കും ഗ്രൂപ്പിന് പിന്നിലെ സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User