അപകടത്തിൽപ്പെട്ട യുവാവിന് കൈത്താങ്ങായി മുഖ്യമന്ത്രി; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിൽ അപകടം; വാഹനവ്യൂഹം നിർത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു
കൊച്ചി: വാഹനാപകടത്തിൽപ്പെട്ട യുവാവിന് അടിയന്തര സഹായമൊരുക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചി കണ്ടെയ്നർ ടെർമിനൽ റോഡിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ഇരുചക്രവാഹനങ്ങൾ തമ്മിലുള്ള അപകടത്തെ തുടർന്ന് യുവാവ് റോഡിൽ പരിക്കേറ്റ് കിടക്കുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തിറങ്ങി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ യുവാവിന് അടിയന്തരമായി ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയ മുഖ്യമന്ത്രി, സ്വന്തം പൈലറ്റ് വാഹനത്തിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു.
തുടർന്ന് പൈലറ്റ് വാഹനത്തിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്നവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മുഖ്യമന്ത്രി യാത്ര തുടർന്ന്
മുളവുകാട് സ്വദേശിയായ ആൽഫി പെരേരയാണ് അപകടത്തിൽപ്പെട്ടത്.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)