യുവ ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമർദനം; യുവനടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രൻ അറസ്റ്റിൽ

ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മർദനം; 12 പ്രതികളുള്ള കേസിൽ അതുല്യ ചന്ദ്രനടക്കം മൂന്ന് പേർ അറസ്റ്റിൽ, മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും കവർന്നു.

Nov 05, 2026 - 18:25
0
യുവ ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമർദനം; യുവനടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രൻ അറസ്റ്റിൽ

കൊച്ചി: യുവ ഡോക്ടറെ ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും മൊബൈൽ ഫോണുകൾ കവർന്നെടുക്കുകയും ചെയ്ത കേസിൽ യുവനടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രൻ അറസ്റ്റിൽ. കേസിൽ അതുല്യ ഉൾപ്പെടെ 12 പേരാണ് പ്രതികൾ. അതുല്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയുടെ ആവശ്യത്തിനെന്ന വ്യാജേന ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിനിടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും സംഘം കവർന്നെടുത്തെന്നാണ് കേസ്.

സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User