ലോകകപ്പിൽ ഇന്ന്​ സ്​പെയിൻ- ബൽജിയം പോരാട്ടം

Spain faces Belgium in a highly anticipated World Cup quarter-final match

ലോകകപ്പിൽ ഇന്ന്​ സ്​പെയിൻ- ബൽജിയം പോരാട്ടം
ലോകകപ്പിൽ ഇന്ന്​ സ്​പെയിൻ- ബൽജിയം പോരാട്ടം

ലൊസാഞ്ചലസ്​: കളിച്ച 5 മത്സരങ്ങളിൽ ഒറ്റ ഗോൾ പോലും വഴങ്ങാതെയെത്തിയ സ്പെയിനുമായി ക്വാർട്ടറിൽ മല്ലിടാൻ പോകുന്നത് ഓരോ കളിക്കു ശേഷവും മൂർച്ച കൂടുന്ന മുന്നേറ്റനിരയുമായെത്തുന്ന ബെൽജിയം. ക്വാർട്ടർ ഫൈനലുകളിലെ ഹെവിവെയ്റ്റ് പോരാട്ടമായി മാറുന്ന കളി ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് നടക്കും. തന്ത്രപരമായ മൂർച്ചയും പച്ചിരുമ്പുകെട്ടിയ പ്രതിരോധവുമാണു സ്പെയിനിന്റെ കരുത്ത്. ആദ്യ കളികളിലെ പതിഞ്ഞ തുടക്കത്തിനു ശേഷം ടോപ് ഗീയറിലേക്കു മാറിയാണു ബെൽജിയത്തിന്റെ വരവ്.

ലോകകപ്പിൽ ഇതുവരെ 22 തവണ ഏറ്റുമുട്ടിയതിൽ ബെൽജിയത്തോടു 12 തവണ ജയിച്ചെന്ന ചരിത്രം സ്പെയിനിന് അനുകൂലം. തോറ്റത് 5 കളികളിൽ.

കനത്ത തിരിച്ചടിയാണു പരുക്കു മൂലം ബെൽജിയം നേരിടുന്നത്. മിഡ്ഫീൽഡ് ജനറൽ അമഡു ഒനാന ലിഗ്മെന്റിനേറ്റ പരുക്കോടെ ടൂർണമെന്റിൽ നിന്നു പുറത്തായി. ബെൽജിയത്തിന്റെ എൻജിൻ റൂം മൊത്തത്തിൽ തകരാറിലായ അവസ്ഥ. സീനോ ഡിബാസ്റ്റും പരുക്കിന്റെ നിഴലിൽ. സൂപ്പർതാരം കെവിൻ ഡിബ്രൂയ്നെ തിരിച്ചു വരുന്നു എന്നതാണ് ആശ്വാസം