വയനാട് -മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ; 6 പേരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടർന്ന് അപകടം; കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് സംശയം. രക്ഷാപ്രവർത്തനം തുടരുന്നു.

വയനാട് -മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ; 6 പേരെ രക്ഷപ്പെടുത്തി

വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി. മണ്ണും കോൺക്രീറ്റ് സ്ലാബുകളും ഇടിഞ്ഞുവീണതിനെ തുടർന്ന് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ കുടുങ്ങിയ ആറു പേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തു.

അഗ്നിരക്ഷാസേന, എൻഡിആർഎഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ പ്രദേശത്ത് വ്യാപക പരിശോധന നടത്തിവരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്.

മേപ്പാടി മേഖലയിൽ കഴിഞ്ഞ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്. ഇതോടെ മണ്ണിടിച്ചിലിന് സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.