ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം :സിബിഐ അന്വേഷണത്തിന് സാധ്യത . പ്രതികൾക്ക് കുരുക്ക് മുറുകുന്നു.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : സിബിഐ അന്വേഷണത്തിന് സാധ്യത . നിലവിലെ പ്രതികൾക്ക് പുറമെ നേതാക്കളും കുടുങ്ങുമോ ...?

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം :സിബിഐ അന്വേഷണത്തിന് സാധ്യത .  പ്രതികൾക്ക് കുരുക്ക് മുറുകുന്നു.

ഇ ഡി റൈഡ് വിവാദം കേരളത്തിൽ ഇപ്പോഴും അടങ്ങിയിട്ടില്ല .അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ച DYFI ,SFI  പ്രവർത്തകരെ തേടി പോലീസ് ഇപ്പോഴും തിരുവനന്തപുരം അരിച്ചു പെറുക്കുകയാണ്‌ . നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടാസംഘങ്ങൾ പോലും ഈ ആക്രമണ പരമ്പരയിൽ പങ്കെടുത്തതായാണ് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നത് .

പിണറായി വിജയനെ ഈ ഡി ചോദ്യം ചെയ്തില്ല എന്ന് അദ്ദേഹം തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനി മകളെ രക്ഷിക്കാൻ പാർട്ടി സംവിധാനം ഉപയോഗിക്കാണോ എന്ന ചോദ്യം നല്ല സി പി എമ്മിൽ ഉയർന്നു വന്നിട്ടുണ്ട് . ഇന്നലത്തെ ആക്രമണസംഭവങ്ങളോടെ കേസ് കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളാണ് ഈ ഡി യുടെ ഭാഗത്തുനിന്നും നടക്കുന്നത് .ഇതിനു മുൻപ് ഇതുപോലെ ഈ ഡി ക്കെതിരെ ശക്തമായ ആക്രമണമുണ്ടായത്  ബംഗാളിലാണ് .2024 ഇൽ അന്നത്തെ തൃണമൂൽ കോൺഗ്രസിന്റെ മന്ത്രിയെയും സഹോദരനെയും ചോദ്യം ചെയ്‌യുന്നതിനിടയിലായിരുന്നു ആ സംഭവം ഉണ്ടായത് . അന്ന് മന്ത്രി സഹോദരന്റെ ഗുണ്ടകളായ 200 പേര് വന്നു അന്വേഷണ ഉദ്യോഗസ്ഥരെ മൃഗീയമായി തല്ലിച്ചതയ്ക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു .വമ്പൻ ക്രിമിനൽ കേസ് ആയി മാറിയതോടെ കേസ് സിബിഐ ഏറ്റെടുത്തു . നിരവധി ആളുകൾ മാസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തു. കേരളത്തിൽ ഇന്നലെ നടന്നതും സമാനമായ വിഷയമായതുകൊണ്ട് കേസ് സിബിഐ ഏറ്റെടുക്കുമോ എന്നുള്ളതാണ് സിപിഎം നേതൃത്വത്തെ ഭയപ്പെടുത്തുന്നത്. അങ്ങനെയെങ്കിൽ നേതാക്കൾ ഉൾപ്പടെയുള്ളവർ കേസിൽ നേരിട്ടും ഗൂഢാലോചന കേസിലും പ്രതിയാക്കാൻ സാധ്യതയുണ്ട് .

നിഷ്ട്ടൂരമായ ആക്രമണം നടത്തിയതിനു ശേഷം പ്രതികളെയെല്ലാം അവരുടെ ഏരിയ കമ്മിറ്റി ഓഫീസിൽ കൊണ്ടുപോയി പാർപ്പിക്കുകയും പാർട്ടി ഓഫീസിൽ കയറി പ്രതികളെ പിടികൂടാനുള്ള പോലീസിന്റെ നീക്കത്തെ തടയുകയും ചെയ്തിരുന്നു .

സാധാരണ കേസുപോലെ പ്രവർത്തകരെ എത്രയും പെട്ടെന്ന് തന്നെ ജാമ്യം വാങ്ങി പുറത്തിറക്കും എന്ന സിപിഎം മോഹമാണ് ഇപ്പോൾ തകരാൻ വേണ്ടി പോകുന്നത്തുന്നത്.

രാഷ്ട്രീയ ലാഭത്തിനു വേണ്ടി കോൺഗ്രസിനെ കുറ്റംപറഞ്ഞു ഈ കേസിൽ നിന്നും തടിയൂരാനും കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുമുള്ള സിപിഎം ന്റെ രാഷ്ട്രീയ തന്ത്രം സ്വാഭാവികമായും തകരാനാണ് സാധ്യത.

പിണറായി വിജയൻ കേസിൽ പ്രതിയല്ലാത്ത sഅഹചര്യത്തിൽ മകൾ വീണയെ സംരക്ഷിക്കാൻ സിപിഎം ശ്രമിക്കുന്നത് പാർട്ടിക്കകത്തുതന്നെ അഭിപ്രായ വ്യത്യാസങ്ങൾക്കു കളമൊരുക്കും .അതുകൊണ്ടു തന്നെ വീണയുടെ കുരുക്കു മുറുക്കാനാണ് സാധ്യത . കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മകനെതിരെ കേസ് വന്നപ്പോൾ അത് പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും കേസ് കേസിന്റെ വഴിയേ നീങ്ങട്ടെ എന്നുമാണ് പിണറായി വിജയൻ പറഞ്ഞത് . പിണറായി വിജയൻറെ പ്രസ്താവനയ്ക്ക് പിന്നാലെ അതെ നിലപാടെടുക്കാൻ മാത്രമേ കോടിയേരിക്കും സാധിക്കുകയുള്ളു.

സ്വാഭാവികമായും രണ്ടു നേതാക്കളുടെ മക്കൾക്ക് രണ്ടു നീതി എന്ന് പറയുന്ന സ്ഥിതി വിശേഷം ഉണ്ടാകാൻ പാടില്ലെന്ന് സാധാരണ പാർട്ടി പ്രവർത്തകരും ചിന്തിക്കുകയാണ് . സിപിഎം നും പ്രസത്യേകിച്ചു പിണറായി വിജയനും തെരെഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ തോൽവിയെ തുടർന്ന് അവർക്കുണ്ടായ മാനഹാനിയിൽ നിന്നും രക്ഷപ്പെടാനും പൊടുന്നനവെ സഖാക്കളെ പ്രത്യക്ഷ സമര സഖാക്കളായി കൊണ്ടുവരാനുമുള്ള ഒരു വമ്പൻ അവസരമായായിട്ടായിരുന്നു സിപിഎം ഇതിനെ കണ്ടിരുന്നത് .