കേരളത്തിലെ ഭരണമാറ്റത്തിന് ശേഷം വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിനെ എങ്ങനെയും പ്രതിരോധത്തിലാക്കാൻ ഒത്തൊരുമിച്ച് നീങ്ങുകയാണ് സിപിഎമ്മും ബിജെപിയും.
അധികാരത്തിൽ നിന്ന് പുറത്തായതുമുതൽ സർക്കാരിനെതിരെ എന്തെങ്കിലുമൊരു കുറ്റം കണ്ടുപിടിക്കാൻ നടക്കുകയാണ് സിപിഎം.
കേരളത്തിലെ ഭരണമാറ്റത്തിന് ശേഷം വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിനെ എങ്ങനെയും പ്രതിരോധത്തിലാക്കാൻ ഒത്തൊരുമിച്ച് നീങ്ങുകയാണ് സിപിഎമ്മും ബിജെപിയും.അധികാരത്തിൽ നിന്ന് പുറത്തായതുമുതൽ സർക്കാരിനെതിരെ എന്തെങ്കിലുമൊരു കുറ്റം കണ്ടുപിടിക്കാൻ നടക്കുകയാണ് സിപിഎം.. ഈ രാഷ്ട്രീയ വേട്ടയാടലിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും, ഉദ്യോഗസ്ഥ നിയമനങ്ങളും, എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചട്ടലംഘന ആരോപണങ്ങളും.എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ നടത്തിയ സന്ദർശനത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി ഇപ്പോൾ ശ്രമിക്കുന്നത്. ഈ സന്ദർശനത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ക്ഷേത്രദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിയേന്തി മുദ്രാവാക്യം വിളിച്ചത് ഗുരുതരമായ ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ദേവസ്വം ബോർഡിന്റെ അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ ഇതിന് അനുകൂലമായ പരിഹാരവും നടപടിയും ഉണ്ടായില്ലെങ്കിൽ ഉടൻ തന്നെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയും അനുയായികളും നിയമവിരുദ്ധമായി വി.ഐ.പി ദർശനം നടത്തിയെന്നും ബി. ഗോപാലകൃഷ്ണൻ ആരോപിക്കുന്നു. ക്ഷേത്രപരിസരത്ത് രാഷ്ട്രീയ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്ന അടിസ്ഥാന തത്വം ലംഘിക്കപ്പെട്ടുവെന്നാണ് ബി.ജെ.പിയുടെ വാദം.ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് സർക്കാർ തട്ടകത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അവർ ഉയർത്തുന്ന പുതിയ ആക്ഷേപം.എന്നാൽ ഈ ക്ഷേത്ര വിവാദങ്ങൾക്ക് പുറമെ, ഭരണപരമായ തീരുമാനങ്ങളെയും ഉദ്യോഗസ്ഥ നിയമനങ്ങളെയും മുൻനിർത്തി സർക്കാരിനെ വളയാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുന്ന കാഴച്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് സി.പി.എം വലിയ ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ജയിപ്പിച്ചതിലുള്ള ഉപകാരസ്മരണയായിട്ടാണ് ഈ പുതിയ പദവി രത്തൻ ഖേൽക്കർക്ക് നൽകിയിരിക്കുന്നത് എന്നാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം. ഭരണത്തിന്റെ തലപ്പത്ത് തങ്ങൾക്ക് താല്പര്യമുള്ളവരെ തിരുകിക്കയറ്റി മുൻകാല സഹായങ്ങൾക്ക് പ്രതിപകാരം ചെയ്യുകയാണ് മുഖ്യമന്ത്രിയെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നുണ്ട്. ഈ വിഷയത്തെ കേവലം കേരളത്തിൽ ഓതുക്കാതെ ദേശീയതലത്തിൽ വലിയ ചർക്കസ്‌ഹയാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നുവെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വം ആരോപിക്കുന്നത്. ബംഗാളിലെ സമാനമായ ഭരണതലപ്പത്തെ നിയമനങ്ങളെയും ഉദ്യോഗസ്ഥ ഇടപെടലുകളെയും അതിശക്തമായി വിമർശിച്ച രാഹുൽ ഗാന്ധിക്ക്, സ്വന്തം പാർട്ടി ഭരിക്കുന്ന കേരളത്തിലെ ഈ വിവാദ നിയമനത്തിൽ എന്തുകൊണ്ടാണ് മിണ്ടാട്ടമില്ലാത്തത് എന്ന് ബി.ജെ.പിയും സി.പി.എമ്മും ഒരേ സ്വരത്തിൽ ചോദിക്കുന്നത്.ഇതിന് തൊട്ടുപിന്നാലെയാണ് ഭരണപക്ഷത്തെ രണ്ട് എം.എ.എമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച വിഷയങ്ങൾ നിയമസഭയ്ക്കുള്ളിലും പുറത്തും ആയുധമാക്കാൻ സി.പി.എം തീരുമാനിച്ചത്.ആലുവ എം.എൽ.എ അൻവർ സാദത്ത്, പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞിക്കൃഷ്ണൻ എന്നിവരുടെ സത്യപ്രതിജ്ഞകൾ ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ കണ്ടെത്തൽ.എന്നാൽ ഈ രാഷ്ട്രീയ നീക്കങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഒരേയൊരു ലക്ഷ്യത്തിലേക്കാണ്; എങ്ങനെയെങ്കിലും പുതിയ യു.ഡി.എഫ് സർക്കാരിന്റെ ജനപ്രീതിക്ക് മങ്ങലേൽപ്പിക്കുക. വി.ഡി. സതീശൻ സർക്കാരിന്റെ തുടക്കത്തിലുള്ള ഈ ജനകീയ മുന്നേറ്റവും രമേശ് ചെന്നിത്തലയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് മുൻകാല അക്രമങ്ങൾക്കെതിരെ എടുക്കുന്ന ശക്തമായ നിയമനടപടികളും സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പ് അപകടത്തിലാകുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണ് പരസ്പരം പോരടിക്കാറുള്ള ഈ രണ്ട് ധ്രുവങ്ങളിലുള്ള പാർട്ടികൾ ഇപ്പോൾ ഒരേ സ്വരത്തിൽ സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാൽ ഇത്തരം രാഷ്ട്രീയ പ്രകോപനങ്ങളെയും വേട്ടയാടലുകളെയും ജനങ്ങളെ അണിനിരത്തി വി.ഡി. സതീശൻ സർക്കാർ പ്രതിരോധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.