മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ ഭൂകമ്പമോ? ശരദ് പവാർ–ഷിൻഡേ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ യഥാർത്ഥ കഥ

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ ഭൂകമ്പമോ? ശരദ് പവാർ–ഷിൻഡേ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ യഥാർത്ഥ കഥ

മറ്റൊരു വലിയ രാഷ്ട്രിയ മാറ്റത്തിന് കാതോര്‍ത്തിരിക്കുകയാണ് രാജ്യം. മഹാരാഷ്ട്രയില്‍ കൊണ്ടും കൊടുത്തും നില്‍ക്കുന്ന പാര്‍ട്ടികളുടെ ലയന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇത് കോണ്‍ഗ്രസിനെ തളര്‍ത്തുകയും ബിജെപിയെ വളര്‍ത്തുകയും ചെയ്യുന്നുണ്ട്. വഴിപിരിഞ്ഞ് നില്‍ക്കുന്ന എന്‍സിപി ശരത് പവാറിന്റെ പാര്‍ട്ടിയും ഏക്‌നാഥ് ഷിന്‍ഡേയുടെ പാര്‍ട്ടിയുമാണ് കൈകോര്‍ക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യാഗിക പ്രഖ്യാപനങ്ങളൊന്നും വന്നില്ലെങ്കിലും വലിയ അടിയൊഴുക്കകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാണ്. എന്‍സിപി ശരദ് പവാര്‍ അധ്യക്ഷന്‍ ശരദ് പവാര്‍ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയുടെ ഓഫീസില്‍ വെച്ച് സ്വന്തം പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്.  മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയാണ് ഈ യോഗമെന്നതാണ് ശ്രദ്ധേയം. ബുധനാഴ്ച വിധാന്‍ ഭവനില്‍ നടന്ന ഈ അപ്രതീക്ഷിത നീക്കം ഭരണ-പ്രതിപക്ഷ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായെങ്കിലും, ഇത് തികച്ചും യാദൃശ്ചികം മാത്രമാണെന്നും ഇതിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.എന്നാല്‍ എന്ത് അടിയൊഴുക്കുകളും സംഭവിക്കാന്‍ സാധ്യതയുള്ള മഹാരാഷ്ട്രയില്‍ ഇതൊക്കെ സര്‍വ്വ സാധാരണമാണ്. അതേ സമയം ഈ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങള്‍ നേതാക്കളില്‍ നിന്നുണ്ടാകുന്നുണ്ട്. പ്രതിപക്ഷ എംഎല്‍എമാര്‍ ഇരിക്കുന്ന മുറിയിലേക്ക് ഏറെ ദൂരം നടന്നെത്താനുള്ള ശരദ് പവാറിന്റെ ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഷിന്‍ഡേയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്കായി തിരഞ്ഞെടുത്തതെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ വിശദീകരിച്ചു. വിധാന്‍ ഭവന്റെ എക്സിറ്റിന് അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് പവാറിന് നടക്കാനുള്ള ദൂരം കുറയ്ക്കാന്‍ ഈ ഓഫീസ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 

പവാര്‍ എത്തുമ്പോള്‍ ഏകനാഥ് ഷിന്‍ഡേ  ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്നും പിന്നീട് വിവരമറിഞ്ഞ് അദ്ദേഹം എത്തുകയായിരുന്നുവെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് ശരദ് പവാര്‍ നിയമസഭാ സമുച്ചയത്തില്‍ എത്തിയത്. യോഗത്തിന് ശേഷം ഷിന്‍ഡേയുടെ ഓഫീസില്‍ വിശ്രമിച്ച പവാറിനെ ഷിന്‍ഡേ നേരിട്ടെത്തി ഷാള്‍ അണിയിച്ച് സ്വീകരിക്കുകാായിരുന്നു. ഇതൊരു മര്യാദയുടെ ഭാഗമായുള്ള സന്ദര്‍ശനം മാത്രമാണെന്ന് ഷിന്‍ഡേ വിഭാഗം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശരദ് പവാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ശശികാന്ത് ഷിന്‍ഡെയും ചൂണ്ടിക്കാട്ടി. എന്‍ഡിഎയില്‍ ചേരുന്നതിനെക്കുറിച്ചോ മറ്റൊരു പാര്‍ട്ടിയുമായുള്ള ലയനത്തെക്കുറിച്ചോ ഉള്ള റിപ്പോര്‍ട്ടുകള്‍ തള്ളുന്നുണ്ട് നേതാക്കള്‍. മഹാരാഷ്ട്ര നിയമസഭാ സമ്മേളനം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ മര്യാദയുടെയും പാരമ്പര്യത്തിന്റെയും ഭാഗമായിട്ടാണ് മന്ത്രി ഉദയ് സാമന്തും വിശേഷിപ്പിച്ചത്. എന്തായാലും എന്‍സിപിക്കുള്ളിലെ ഭിന്നസ്വരം ശരത് പവാറിനെ തളര്‍ത്തുന്നുണ്ട്. നിലവില്‍ അംഗബലവും ആള്‍ബലവും നന്നേ കുറഞ്ഞ അവസ്ഥിലാണ് എന്‍സിപി പവാര്‍ പക്ഷം നില്‍ക്കുന്നത്. കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ നിലനില്‍പ്പുണ്ടെന്ന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ സംഘടന ശക്തി വിനയോഗിക്കാമെന്ന ചിന്തയിലാണ് ശരത് പവാര്‍ പക്ഷം നിലയുറപ്പിച്ചത്. എന്നാല്‍ അവിടെ വിമത നീക്കം കാര്യങ്ങള്‍ തകിടം മറിയ്ക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് പിളര്‍ന്ന എന്‍സിപിക്ക് ഇനിയും ഒരു പിളര്‍പ്പ് താങ്ങില്ലെന്ന് മനസിലാക്കിയ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസുമായി ലയിക്കാം എന്ന ആലോചനയില്‍ നില്‍ക്കുമ്പോഴാണ് പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന്റെ കനലുകള്‍ എരിഞ്ഞ് തുടങ്ങിയിരിക്കുന്നത്.1999ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ശരദ് പവാര്‍ എന്‍സിപി രൂപീകരിച്ചത്. സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിലെ എതിര്‍പ്പായിരുന്നു കാരണം.  ദേശീയ തലത്തില്‍ എന്‍സിപി ചില ചലനങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒടുവില്‍ മഹാരാഷ്ട്രയില്‍ മാത്രമായി ഒതുങ്ങി പോയി.എന്നാല്‍ ഇന്ന് സോണിയയും ശരത് പവാറും ഇന്ത്യ പക്ഷത്തെ ശക്തരായ നേതാക്കളാണ്ര. ണ്ട് നേതാക്കന്മാര്‍ക്കും ഇടയിലെ മഞ്ഞ് ഉരുകി കഴിഞ്ഞു.ഇതോടെയാണ് ഒരു പുനര്‍വിജിന്തനത്തിന് പവാര്‍ തയാറാകുന്നത്...