യുക്തിക്ക് നിരക്കാത്തതാണ് ശിവൻകുട്ടിയുടെ ആരോപണം: കെ സുധാകരൻ

യുക്തിക്ക് നിരക്കാത്തതാണ് ശിവൻകുട്ടിയുടെ ആരോപണം: കെ സുധാകരൻ


വിഴിഞ്ഞം സമരസമിതിക്കെതിരെയുള്ള മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം യുക്തിക്ക് നിരക്കാത്തതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സമരസമിതി കലാപാഹ്വാനത്തിന് കോപ്പ് കൂട്ടുകയാണെന്ന മന്ത്രിയുടെ പരാമർശം സർക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള ബാലിശമായ ആരോപണമാണ്. വിഴിഞ്ഞത്ത് സമരം നീളുന്നത് സർക്കാരിന്‍റെ നിസംഗത മൂലമാണെന്നും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം സർക്കാർ മുൻകൈയെടുത്ത് പരിഹരിക്കണമെന്നും കെ സുധാകരൻ എംപി തിരുവനന്തപുരത്ത് പറഞ്ഞു.