ബോട്ട് മാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 ശ്രീലങ്കന്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

Sep 05, 2022 - 03:56
0
ബോട്ട് മാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 ശ്രീലങ്കന്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

ബോട്ട് മാര്‍ഗം കൊല്ലത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ പൊലീസ് കസ്റ്റഡിയില്‍. രണ്ട് ശ്രീലങ്കന്‍ സ്വദേശികളും തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ള ഒമ്പത് പേരുമാണ് പിടിയിലായത്.

കൊല്ലം നഗരത്തിലെ ലോഡ്ജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊല്ലം പൊലീസും തമിഴ്നാട് ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്യുകയാണ്. ഓസ്‌ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറാനായിരുന്നു ഇവരുടെ ലക്ഷ്യം.
ഓഗസ്റ്റ് 19ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ ഇവരെ കാണാതായതിനെത്തുടര്‍ന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ പൊലീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ചുള്ള വിവരം കൈമാറിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User