500ന് മുകളിലുള്ള ബിൽ അടയ്ക്കേണ്ടത് ഓൺലൈനായി; നീക്കവുമായി കെഎസ്ഇബി

Jul 23, 2022 - 11:49
0
500ന് മുകളിലുള്ള ബിൽ അടയ്ക്കേണ്ടത് ഓൺലൈനായി; നീക്കവുമായി കെഎസ്ഇബി

   എല്ലാത്തരം ബില്ലുകളും ഓൺലൈൻ വഴി സ്വീകരിക്കാൻ ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചതിന്റെ അടിസ്‌ഥാനത്തിൽ 500 രൂപയിൽ കൂടുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനിലൂടെ മാത്രം അടയ്ക്കണമെന്ന നിർദേശം നടപ്പിലാക്കാനൊരുങ്ങി കെഎസ്ഇബി. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ, 500 രൂപയിൽ കൂടുതലുള്ള ബില്ലുകൾ മൂന്നു ബില്ലിങ് സർക്കിൾവരെ പണമായി സ്വീകരിക്കാനും നിർദേശം നൽകി. ഓൺലൈൻ പേയ്മെന്റ് സംവിധാനത്തിലേക്കു മാറാൻ ജനങ്ങൾക്ക് ആറു മാസത്തെ സാവകാശം ലഭിക്കും. ഓൺലൈൻ വഴി ബില്ലുകൾ അടയ്ക്കുന്നത് 50 ശതമാനത്തിലും താഴെയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. 

കെഎസ്ഇബിയിലെ അധിക തസ്തികകൾ കുറയ്ക്കണമെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരുന്നു. ക്യാഷ് കൗണ്ടറുകളിലെ തസ്തികകൾ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ വഴി പണമടയ്ക്കുവാൻ നിർബന്ധമാക്കുന്നതെന്നു സംഘടനകൾ ആരോപിക്കുന്നു. ഉപയോക്താക്കൾ കൂടിയ സെക്‌ഷനുകളിൽ രണ്ടു ഷിഫ്റ്റുകളായാണു ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്കു 2 മണിവരെയും, 2 മുതൽ വൈകിട്ട് 6 വരെയും. തിങ്കളാഴ്ച മുതൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെയുള്ള സിംഗിൾ ഷിഫ്റ്റ് നടപ്പിലാക്കാനാണ് തീരുമാനം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User