87 ഓഫീസ് അക്രമിച്ചു; 67ഉം കോണ്‍ഗ്രസിന്റേത്; സഭയില്‍ സമ്മതിച്ച് പിണറായി 

Aug 31, 2022 - 04:37
0
87 ഓഫീസ് അക്രമിച്ചു; 67ഉം കോണ്‍ഗ്രസിന്റേത്; സഭയില്‍ സമ്മതിച്ച് പിണറായി 

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ 89 ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടതിന് 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ആകെ 67 കോണ്‍ഗ്രസ് ഓഫീസുകളും പതിമൂന്ന് സി പി എം  ഓഫീസുകളും ആക്രമിക്കപ്പെട്ടു. മുസ്ലീം  ലീഗിന്റെ അഞ്ച് ഓഫീസുകള്‍ക്ക് നേരെയും ഒരു ബിജെപി ഓഫീസിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്. എസ്.ഡി.പി ഐ , ആര്‍. എസ്. എസ്, സിഐടിയു എന്നിവയുടെ  ഓരോ ഓഫീസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഈ കേസുകളിലായി ഇതുവരെ 168 പേരെ അറസ്റ്റ് ചെയ്തു. 32 കേസുകളില്‍ ചാര്‍ജ് ഷീറ്റ് നല്‍കിയതായും എപി അനില്‍ കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം മറുപടി നല്‍കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User