AAP ഉപാധ്യക്ഷ്യ കോണ്‍ഗ്രസില്‍; കൂടെ മറ്റ് നേതാക്കളും ; ഞെട്ടി കെജ്‌രിവാള്‍

Aug 31, 2022 - 04:17
0
AAP ഉപാധ്യക്ഷ്യ കോണ്‍ഗ്രസില്‍; കൂടെ മറ്റ് നേതാക്കളും ; ഞെട്ടി കെജ്‌രിവാള്‍

ഷിംല: ഹിമാചല്‍ പ്രദേശില്‍ ആംആദ്മി പാര്‍ട്ടി സംസ്ഥാന ഉപാദ്ധ്യക്ഷ എസ്എസ് ജോഗത കോണ്‍ഗ്രസില്‍ ചേര്‍ന്നു. കുറച്ചു കാലമായി ആപുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു ജോഗത. ജോഗതയോടൊപ്പം നിരവധി ആപ് പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ 20 അംഗ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കുറഞ്ഞത് 40 നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാവാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കുകയും സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നല്‍കുകയും ചെയ്യുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ളവര്‍ പറയുന്നത്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ സിങ്, തെരഞ്ഞെടുപ്പ് പ്രചരണ സമിതി ചെയര്‍മാന്‍ സുഖ്വീന്ദര്‍ സുഖു, മുകേഷ് അഗ്‌നിഗോത്രി, ആഷ കുമാരി, വിപ്ലവ് താക്കൂര്‍ ഈ പ്രധാന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User