വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 9 മരണം

Oct 06, 2022 - 00:44
0
വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 9 മരണം

വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 10 മരണം. ദേശീയപാത 544ൽ വാളയാർ വടക്കഞ്ചേരി പാതയിൽ അഞ്ചുമൂർത്തി മംഗലത്തിന് സമീപം കൊല്ലത്തറയിലാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആർടിസി ബസ്സിന്പുറകിൽ ഇടിച്ചുകയറി അപകടമുണ്ടായത്. പത്ത് പേർ തൽക്ഷണം മരിച്ചു. എറണാകുളം മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്നും ഊട്ടിയിലേക്ക് ടൂർ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സ് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സിന് പുറകിൽ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രിയിലെയും, ജില്ലാ ആശുപത്രിയിലെയും മോർച്ചറിയിലാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 12 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ആലത്തുരിൽ നിന്നും വടക്കഞ്ചേരിയിൽ നിന്നും ഫയർഫോഴ്‌സും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആര്‍ടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 41 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User