കോടിയേരിയുടെ സ്റ്റേജിന് ബോംബെറിഞ്ഞ പോലെ

കോടിയേരിയുടെ സ്റ്റേജിന് ബോംബെറിഞ്ഞ പോലെ

എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ഉത്തരാവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനുളള ജയരാജന്റെ ജനം ചവറ്റുകൊട്ടയിലെറിയുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പൊലീസ് പിടികൂടണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഈ കേസിന്റെ അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കനത്ത പൊലീസ് സുരക്ഷക്കിടയിലും സിസിടിവി ഉണ്ടായിട്ടും ഇത് ചെയ്തയാളെ പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍, എകെജി സെന്ററിന് പോലും സുരക്ഷ നല്‍കാന്‍ കഴിയാത്ത, പാര്‍ട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയിട്ടവരേയും, കോടിയേരിക്കെതിരെ ബോംബെറിഞ്ഞ പ്രതിയേയും പിടിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സിപിഐഎം പ്രവര്‍ത്തകര്‍ വിലയിരുത്തണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.