സിപിഎം പാര്‍ട്ടി കേഡറാവല്ലേ? വി സിയ്ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍

Aug 20, 2022 - 02:36
Updated: 4 years ago
0
സിപിഎം പാര്‍ട്ടി കേഡറാവല്ലേ? വി സിയ്ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍

ദില്ലി : കണ്ണൂര്‍ വൈസ് ചാന്‍സിലറെ കടന്നാക്രമിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദവി മറന്ന് സിപിഎം പാര്‍ട്ടി കേഡറെ പോലെയാണ് വിസി പെരുമാറുന്നതെന്ന് ഗവര്‍ണര്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍വകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റിയ സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഇടപെടലില്‍ രാഷ്ട്രീയക്കാരുടെ സ്വന്തക്കാരെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റി. താന്‍ ചാന്‍സലര്‍ ആയിരിക്കെ അതനുവദിക്കില്ല. യോഗ്യതയുള്ളവരെ തഴഞ്ഞു കൊണ്ട്. വേണ്ടപ്പെട്ടവരുടെ നിയമനം നടത്തുന്ന നടപടി അപമാനകരമാണ്. നിയമങ്ങളിലെ ക്രമക്കേട് വിശദമായി അന്വേഷിക്കും. നിരവധി പരാതികള്‍ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. കേരള സര്‍വകലാശാലയില്‍ പ്രമേയം പാസാക്കുന്നുവെങ്കില്‍ അങ്ങനെയാകട്ടെയെന്നും താന്‍ തന്റെ ചുമതലയാണ് ചെയ്യുന്നതെന്നുമാണ് ഗവര്‍ണറുടെ നിലപാട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User