പിണറായി സര്‍ക്കാര്‍ ബ്രാന്‍ഡിങിനെതിരെ സിപിഐ

Aug 19, 2022 - 02:11
0
പിണറായി സര്‍ക്കാര്‍ ബ്രാന്‍ഡിങിനെതിരെ സിപിഐ

കൊല്ലം : പിണറായി സര്‍ക്കാര്‍ ബ്രാന്‍ഡിംഗിനും ധനമന്ത്രി കെ എന്‍   ബാലഗോപാലിനുമെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ജിഎസ്ടി കൗണ്‍സിലില്‍ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ച ശേഷം തിരികെ കേരളത്തില്‍ വന്ന് തീരുമാനങ്ങളെ എതിര്‍ത്തുവെന്ന് മാറ്റി പറഞ്ഞുവെന്നാണ് ധനമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം. പിണറായി സര്‍ക്കാര്‍ എന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ബ്രാന്‍ഡ് ചെയ്യുന്നതിനെതിരെ കൊല്ലത്തും വിമര്‍ശനം ഉയര്‍ന്നു. ഇടത് സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് ബ്രാന്‍ഡ് ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് പ്രതിനിധികള്‍ നിലപാടെടുത്തു. ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍, മമത ബാനര്‍ജിയെയും കൂടെ കൂട്ടണമെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User