പ്രതീക്ഷകള്‍ അസ്ഥാനത്തായി; ജവാന്‍ നിര്‍മലിന്റെ മൃതദേഹം കണ്ടെത്തി

Aug 18, 2022 - 05:20
0
പ്രതീക്ഷകള്‍ അസ്ഥാനത്തായി; ജവാന്‍ നിര്‍മലിന്റെ മൃതദേഹം കണ്ടെത്തി

മധ്യപ്രദേശ് പ്രളയത്തില്‍ കാണാതായ ജവാന്‍ നിര്‍മലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ നിര്‍മല്‍ തിരിച്ചെത്തുമെന്ന് കാത്തിരുന്ന ഒരു നാടാകെ കണ്ണീരണിയുകയാണ്. നേരത്തെ പറ്റ്‌നയില്‍ നൂറ് അടി താഴ്ചയിലാണ് കാര്‍ കണ്ടത്. ഇതിന്റെ സമീപത്ത് നിന്നുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്.  കാറിന്റെ ചില്ല് പൊളിച്ച് നിര്‍മല്‍ പുറത്ത് കടന്നു എന്നായിരുന്നു നിഗമനം. ഇത് പ്രതീക്ഷകള്‍ക്ക് ജീവന്‍ വയ്ക്കാന്‍ കാരണമായി. എന്നാല്‍ ഇതിന് പിന്നാലെയാണ് മൃതദേഹം കിട്ടിയത്. ജപല്‍പൂരില്‍ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിര്‍മ്മല്‍ ശിവരാജനെ കാണാതായത്. നര്‍മ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമ്മലിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എന്‍ഡിആര്‍എഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User