കൊന്നുകളയും!! വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇല്ലാതാക്കാന്‍ സിപിഎം

Jul 12, 2022 - 06:35
0
കൊന്നുകളയും!! വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇല്ലാതാക്കാന്‍ സിപിഎം

കണ്ണൂര്‍: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഫോണിലൂടെ വിളിച്ചും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ഇത് കാണിച്ച് കണ്ണൂര്‍ എസ് പിക്കാണ് പരാതി നല്‍കിയത്. കോടതി ജാമ്യം നല്‍കി ജയില്‍ മോചിതരായി കണ്ണൂരില്‍ എത്തിയതിന് ശേഷമാണ് വ്യാപകമായി ഭീഷണി സന്ദേശങ്ങള്‍ വരുന്നതെന്ന് ഇരുവരും പരാതിയില്‍ പറയുന്നു. സംഭവം നടന്ന അന്ന് മുതല്‍ ഇരുവര്‍ക്കും പൊലീസ് സംരക്ഷണം നല്‍കുന്നുണ്ട്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വന്‍ വിവാദമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User