SFI നേതാവ് ജയിലില്‍ തുടരണമെന്ന് ഹൈക്കോടതി 

Jul 12, 2022 - 05:26
Updated: 4 years ago
0
SFI നേതാവ് ജയിലില്‍ തുടരണമെന്ന് ഹൈക്കോടതി 

കൊച്ചി: വിദ്യാര്‍ഥിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ജയില്‍ തുടരും. കേസുമായി ബന്ധപ്പെട്ട് ജാമ്യം തേടി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നേരത്തെ ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം സമാന കുറ്റകൃത്യം ആവര്‍ത്തിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്ത എസ് എഫ് ഐ നേതാവ് ഇപ്പോള്‍ എറണാകുളം ജില്ലാ ജയലില്‍ റിമാന്‍ഡിലാണ്. ജില്ലാ കോടതിയില്‍ വീണ്ടും ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും അത്  തളളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് ഇപ്പോള്‍ ഹൈക്കോടതിയും തളളിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User