ശ്രീലങ്കൻ തുറമുഖത്തേക്ക് ചൈനീസ് കപ്പൽ അടുക്കുന്നു; ഇന്ത്യയുടെ സുരക്ഷ ആശങ്കയിൽ

Aug 05, 2022 - 07:50
0
ശ്രീലങ്കൻ തുറമുഖത്തേക്ക്  ചൈനീസ് കപ്പൽ അടുക്കുന്നു;  ഇന്ത്യയുടെ സുരക്ഷ ആശങ്കയിൽ

  ഇന്ത്യയുടെ സുരക്ഷയ്ക്ക് ആശങ്കയുയർത്തി ശ്രീലങ്കൻ തുറമുഖത്തേക്ക് നീങ്ങുകയാണ് ചൈനീസ് കപ്പൽ . ബാലിസ്റ്റിക് മിസൈലുകളും, സാറ്റ്‌ലൈറ്റുകളും ട്രാക്ക് ചെയ്യാൻ കഴിയുന്ന ചൈനീസ് കപ്പലാണ് ശ്രീലങ്കൻ തീരത്തേക്ക് അടക്കുന്നത്.

 തായ്‌വാനുമായി യുദ്ധ സമാന സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. ഓഗസ്റ്റ് 11ന് ‘യുവാൻ വാങ് 5’ ക്ലാസ് ട്രാക്കിംഗ് കപ്പൽ ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് എത്തും. 400 പേരാണ് കപ്പലിലുള്ളത്. കപ്പലിലെ പാരാബോളിക് ട്രാക്കിംഗ് ആന്റിനകളും വിവിധ സെൻസറുകളും ഉപഗ്രഹങ്ങളുടെ അടക്കം സിഗ്‌നലുകൾ പിടിച്ചെടുക്കാൻ ശേഷിയുള്ളതാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിന്റെ വിന്യാസത്തിലൂടെ ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നുള്ള മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും ദൂരപരിധി മനസിലാക്കാനും ചൈനയ്ക്ക് കഴിയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User