ഇന്ത്യയിൽ ദൃശ്യമല്ല; പൂർണ്ണ സൂര്യഗ്രഹണത്തിന് ഇനി രണ്ടുനാൾ!

Just 2 days left for the Total Solar Eclipse on August 12, 2026. Though not visible in India

ഇന്ത്യയിൽ ദൃശ്യമല്ല; പൂർണ്ണ സൂര്യഗ്രഹണത്തിന് ഇനി രണ്ടുനാൾ!

പകൽ വെളിച്ചം പെട്ടെന്ന് ഇരുളിലേക്ക് വഴിമാറുക, അന്തരീക്ഷ താപനില പെട്ടെന്ന് താഴ്ന്ന് തണുപ്പ് പടരുക... പ്രകൃതിയുടെ ഈ അപൂർവ്വ പ്രതിഭാസത്തിന് ഇനി വെറും മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്!

ഈ വർഷത്തെ (2026) ഏറ്റവും ദൈർഘ്യമേറിയതും രണ്ടാമത്തേതുമായ പൂർണ്ണ സൂര്യഗ്രഹണം 2026 ഓഗസ്റ്റ് 12 ബുധനാഴ്ച സംഭവിക്കാൻ പോകുകയാണ്. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുന്നതോടെ ഉച്ചവെയിൽ പോലും രാത്രിക്കു തുല്യമായ അന്ധകാരത്തിലേക്ക് വഴിമാറും!

ഈ ഗ്രഹണത്തിന്റെ പ്രത്യേകതകൾ:

വളയഗ്രഹണത്തിനു ശേഷം പൂർണ്ണ ഗ്രഹണം: 2026 ഫെബ്രുവരി 17-നായിരുന്നു ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം. എന്നാൽ അത് സൂര്യന്റെ മധ്യഭാഗം മാത്രം മറയുന്ന 'തീവളയ' ഗ്രഹണമായിരുന്നു. ഓഗസ്റ്റ് 12-ലേത് ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മറയ്ക്കുന്ന 'പൂർണ്ണ സൂര്യഗ്രഹണം' ആണ്.

 ഈ അത്ഭുതക്കാഴ്ച എവിടെയൊക്കെ കാണാം?

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലായിരിക്കും ഇത് ദൃശ്യമാകുക:പൂർണ്ണമായി കാണാൻ കഴിയുന്ന സ്ഥലങ്ങൾ: ആർട്ടിക് സമുദ്രം, ഗ്രീൻലാന്റ്, ഐസ്‌ലാന്റ്, അറ്റ്‌ലാന്റിക് സമുദ്രം, പോർച്ചുഗൽ, വടക്കൻ സ്‌പെയിൻ.

ഭാഗികമായി കാണുന്ന രാജ്യങ്ങൾ:

ബ്രിട്ടൻ, അയർലൻഡ്: 90% മുതൽ 96% വരെ സൂര്യൻ മറയും.

ഫ്രാൻസ്, ബെൽജിയം, സ്വിറ്റ്‌സർലൻഡ്, വടക്കൻ ഇറ്റലി: 88% മുതൽ 95% വരെ ദൃശ്യമാകും.

ഇന്ത്യക്കാർക്ക് കാണാനാകുമോ?: ഇന്ത്യയിലും യു.എസ്, കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ ഗ്രഹണം ദൃശ്യമാകില്ല.