ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങി. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങി. 



കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷത്തിലധികമില്ല. ഈ സഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രിയ പാര്‍ട്ടികള്‍ ഒരുക്കങ്ങള്‍ തുടങ്ങി.  തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ദീര്‍ഘകാല തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും, അതിന് 'ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍' ആവശ്യമാണെന്നുമുള്ള വിലയിരുത്തലിലാണ് ഈ നീക്കം. ശബരിമല വിധിയെ തുടര്‍ന്നുണ്ടായതു പോലെ രാഷ്ട്രീയപരമോ മതപരമോ ആയ പ്രക്ഷോഭങ്ങള്‍ വോട്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിക്കാതിരിക്കാന്‍ നേരത്തെ തന്നെ തുടങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന വിലയിരുത്തലും ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുണ്ട്.