എറണാകുളത്തെ അവധി പ്രഖ്യാപനം; അടിമുടി ആശയക്കുഴപ്പം

Aug 04, 2022 - 01:50
0
എറണാകുളത്തെ അവധി പ്രഖ്യാപനം; അടിമുടി ആശയക്കുഴപ്പം



കൊച്ചി: കളക്റ്ററുടെ അവധി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്ന് എറണാകുളത്ത് അടിമുടി ആശയക്കുഴപ്പം. രാവിലെ 8.25 നാണ് ജില്ലാ കളക്റ്റര്‍ എണറാകുള ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിനകം നിരവധി കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. പിന്നാലെ കളക്ടര്‍റുടെ വിശദീകരണമെത്തി. രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത് എന്നാണ് കളക്ടറുടെ വിശദീകരണം. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ലെന്നും കളക്ടര്‍ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ക്ക് വൈകീട് വരെ പ്രവര്‍ത്തനം തുടരാമെന്നും കളക്ടര്‍ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User