സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ 15 പേർ ചികിത്സയിൽ
ഭക്ഷ്യ വിഷ ബാധ തുടർക്കഥയാവുന്നു
വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ തിരുവനന്തപുരം കിളിമാനൂർ സ്വാദശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയനാട് കമ്പളക്കാട് ഒരു സ്വകാര്യ ഹോട്ടലിൽ നിന്നാണ് സംഘത്തിൽ ഉണ്ടായിരുന്ന 23 പേർ ഭക്ഷണം കഴിച്ചത്. അതിൽ 15 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിൽ പ്രവേശിച്ചു. വിനോദ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാസറഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഒരു വിദ്യാർത്ഥിനി മരിച്ചതും രണ്ട് പേർ ഗുരുതരമായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചതും.
