ഇന്ധന വില വർദ്ധിക്കാൻ സാധ്യത
രാജ്യാന്തര വിപണിയിൽ ബാരലിന് 110 ഡോളറോട് അടുക്കുന്നു
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110 ഡോളറോട് അടുക്കുന്നു. അതോടുകൂടി പ്രാദേശിക വിപണിയിൽ വില ഉയരാൻ സാധ്യത.
ബാരൽ വില വർദ്ധിക്കുന്നതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും വിലക്കയറ്റത്തിന് ആക്കം കൂട്ടും. മേയ് ഒന്നിന് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കൂട്ടിയിരുന്നെങ്കിലും ഒരു മാസത്തിനടുത്തായി പെട്രോൾ വില സ്ഥിരമായി നിൽക്കുന്നു.