തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി മരിച്ചു

ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ 25 ന്   വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.  ഉച്ചക്കട സ്വദേശി സജികുമാര്‍ (42) ആണ് മരിച്ചത്. 
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ സജികുമാര്‍ ഇന്ന്  ഉച്ചയോടെ മരിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് സജി കുമാറിന്റെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അവയവമാറ്റത്തിന് വിധേയനായ വ്യക്തി മരിച്ചാല്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് നിബന്ധന. എന്നാൽ വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സജികുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതെന്നുമാണ് ആരോപണം.