പനി,​ ചുമ,​ കഫക്കെട്ട് എന്നീ രോഗങ്ങൾക്കുള്ള മരുന്ന് വീട്ടുമുറ്റത്ത് തന്നെയുണ്ട്

പനി,​ ചുമ,​ കഫക്കെട്ട് എന്നീ രോഗങ്ങൾക്കുള്ള മരുന്ന് വീട്ടുമുറ്റത്ത് തന്നെയുണ്ട്

നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര. നമ്മുടെ നാട്ടിൻപുറങ്ങളിലെ തൊടികളിലും മറ്റും ധാരാളമായി കണ്ടു വരുന്ന ഈ സസ്യം കർപ്പൂരവല്ലി , കഞ്ഞികൂർക്ക എന്നും പ്രാദേശികമായി അറിയപ്പെടാറുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമാണ് പനിക്കൂർക്ക. കൂടാതെ കഫക്കെട്ട്, വയറു വേദന , ചുമ, നീർക്കെട്ട്, തുടങ്ങിയ രോഗങ്ങൾക്കും പനിക്കൂർക്ക ഉത്തമമാണ്. ഇതിന്റെ ഇല വാട്ടിയെടുത്ത് നീര് , തേനുമായി യോജിപ്പിച്ച് മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകും. പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും. പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും. പനിക്കൂർക്ക ഇലയുടെ നീര് ദിവസവും മിതമായ രീതിയിൽ കഴിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു. പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കുന്നത് പനി വരുന്നത് തടയാൻ ഒരു പരിധി വരെ സഹായിക്കും .