ഭര്‍ത്താവ് മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായത് കുറ്റം: പ്രിയ വര്‍ഗീസ് 

Aug 17, 2022 - 04:02
0
ഭര്‍ത്താവ് മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായത് കുറ്റം: പ്രിയ വര്‍ഗീസ് 



കെകെ രാഗേഷിന്റെ ഭാര്യയായത് കൊണ്ടല്ല താന്‍ നെറ്റ് പാസായതും രണ്ട് പിജിയും ബിഎഡും നേടിയതെന്ന് പ്രിയ വര്‍ഗീസ്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച് താന്‍ വ്യക്തിപരമായി ആക്രമിക്കപ്പെടുകയാണ്. സൈബര്‍ അക്രമങ്ങളും വിവാദങ്ങളും ഉണ്ടാകുന്നത് രാഗേഷിന്റെ ഭാര്യയായത് കൊണ്ടും അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നത് കൊണ്ടുമാണെന്ന് പ്രിയ വര്‍ഗീസ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. മാധ്യമങ്ങള്‍ വസ്തുതകള്‍ അന്വേഷിക്കുന്നില്ല. മാധ്യമങ്ങള്‍ തന്റെ സ്‌കോറുകളെ കുറിച്ച് മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. 26 വര്‍ഷം പരിചയമുള്ള അധ്യാപകനെന്ന് ചാനലുകള്‍ എഴുതി കാണിക്കുകയും അയാള്‍ എന്തുകൊണ്ട് ഇതുവരെ അസോസിയേറ്റ് പ്രൊഫസര്‍ ആയില്ലെന്ന സംശയം ഉന്നയിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രിയ വര്‍ഗീസ് ആക്രമിക്കപ്പെടുന്നതെന്നും പ്രിയ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User