ശ്രീകൃഷ്ണ ജയന്തിക്ക് പിന്നാലെ വാവുബലിയും ഏറ്റെടുത്ത് ജയരാജന്‍; ബലിയിടാന്‍ ആഹ്വാനം

Jul 27, 2022 - 04:02
0
ശ്രീകൃഷ്ണ ജയന്തിക്ക് പിന്നാലെ വാവുബലിയും ഏറ്റെടുത്ത് ജയരാജന്‍; ബലിയിടാന്‍ ആഹ്വാനം


കണ്ണൂര്‍: വാവു ബലി അര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഎമ്മിന്റെ കണ്ണൂര്‍ നേതാവ് പി ജയരാജന്‍. ഭീകരമുഖങ്ങള്‍ മറച്ചുവെക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി കര്‍ക്കടകവാവുബലി വിട്ടുകൊടുക്കരുതെന്ന് പി ജയരാജന്‍ ഫേസ്ബുക്കി കുറിച്ചു. കര്‍ക്കടകബലിയില്‍ നിഷ്‌കപടമായ പൂര്‍വകാലസ്മരണയുണ്ട്. അതില്‍ മതമില്ല, ഐതിഹ്യത്തിലൂടെയും അതിന്റ ഭാഗമായ വിശ്വാസത്തിലൂടെയും കടന്നു വന്ന മനുഷ്യനേയുള്ളൂ. ആ മനുഷ്യനില്‍ നാനാതരത്തിലുള്ള വിശ്വാസങ്ങളുണ്ട്. അങ്ങനെയുള്ള മനുഷ്യനെ വര്‍ഗീയമായ സങ്കുചിത അറകളിലടക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അക്കാര്യത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും പിതൃസ്മരണ ഉയര്‍ത്തി വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പോസ്റ്റ് വിവാദമായതോടെ സന്നദ്ധ സംഘടനകളോട് മാത്രമാണ് ആഹ്വാനം നടത്തിയതെന്നും പി ജയരാജന്‍ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User