നഞ്ചിയമ്മയ്ക്ക് ആദരവുമായി കെപിസിസി

Aug 12, 2022 - 01:31
0
നഞ്ചിയമ്മയ്ക്ക് ആദരവുമായി കെപിസിസി



സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നഞ്ചിയമ്മയ്ക്ക് കെപിസിസിയുടെ ആദരം. മികച്ച ഗായികയ്ക്കുളള ദേശീയ അവാര്‍ഡ് നേടിയതിനാണ് സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം നഞ്ചിയമ്മയ്ക്ക് ആദരമര്‍പ്പിക്കുന്നത്. ഓഗസ്റ്റ് 15 ന് രാവിലെ 10ന് തിരുവനന്തപുരത്തെ ഇന്ദിര ഭവന്‍ കെപിസിസി ഓഫീസില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.  'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ഗാനത്തിനാണ് മികച്ച ഗായികയ്ക്കുളള 68-ാമത് ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചത്. 'കളക്കാത്ത സന്ദനമേറം... പൂത്തിരിക്കും പൂപറിക്കാ പോകിലാമോ...'എന്ന ഗാനമാണ് പുരസ്‌കാരത്തിനര്‍ഹമായത്. അട്ടപ്പാടിയിലെ നക്കുപതി പിരിവ് സ്വദേശിയാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് മുമ്പേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User