ആര്യാടൻ മുഹമ്മദിനു കേരളം കണ്ണീരോടെ വിട നൽകി

Sep 26, 2022 - 06:47
0
ആര്യാടൻ മുഹമ്മദിനു കേരളം കണ്ണീരോടെ വിട നൽകി


രാഷ്‌ട്രീയ കേരളത്തിന്റെ വീരപുത്രൻ ആര്യാടൻ മുഹമ്മദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും പ്രതിനിധീകരിച്ചെത്തിയ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ സമ്പൂർണ സംസ്ഥാന ബഹുമതികളോടെ മൃതദേഹം കബറടക്കി. മുക്കട്ട വലിയ ജുമാമസ്ജിന്റെ കബറിടം വരെയും ആര്യാടന് ആ​ദരമർപ്പിക്കാൻ വലിയ ജനസഞ്ചയമാണ് എത്തിയത്.
വൃക്ക രോ​ഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ആര്യാടന്റെ മരണം ഇന്നലെ രാവിലെ എട്ടു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. മരണ വിവരം അറിഞ്ഞതു മുതൽ വലിയ ജനക്കൂട്ടമാണ് അദ്ദേഹത്തിന്റെ വസതിയിലേക്കൊഴുകിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User