കേരളത്തിൽ ഇനി മിക്സഡ് സ്കൂളുകൾ മാത്രം; ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ

Jul 21, 2022 - 13:39
0
കേരളത്തിൽ ഇനി മിക്സഡ് സ്കൂളുകൾ മാത്രം; ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ

ബാലാവകാശ കമ്മീഷന്റെ  ഉത്തരവ് പ്രകാരം 2023- 24 അധ്യയന വർഷം മുതൽ  കേരളത്തിൽ ഇനി മിക്സഡ് സ്കൂളുകൾ മാത്രം മതിയെന്നും,  സഹവിദ്യാഭ്യാസം നടപ്പാക്കാൻ സർക്കാർ കർമപദ്ധതി തയാറാക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, എസ്‌സിഇആർടി ഡയറക്ടർ എന്നിവർക്ക് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി. സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് ഉത്തരവ് കൈപ്പറ്റി 90 ദിവസത്തിനകം കമ്മിഷന് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 ‘2023–24 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ആൺ സ്കൂളുകൾ – പെൺ സ്കൂളുകൾ എന്നിവ നിർത്തലാക്കുന്നതിനും എല്ലാ വിദ്യാലയങ്ങളിലും സഹ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുമുള്ള കർമപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്’’ – ബാലാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്നു.
സഹവിദ്യാഭ്യാസം നടപ്പിലാക്കുന്നതിനു മുന്നോടിയായി പ്രസ്തുത സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും ആവശ്യമായ നപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User