ബ്രിട്ടീഷുകാര്‍ പോലും ഇങ്ങനെ ചെയ്യില്ല; രോഷാകുലയായി സോണിയ ഗാന്ധി

ബ്രിട്ടീഷുകാര്‍ പോലും ഇങ്ങനെ ചെയ്യില്ല; രോഷാകുലയായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി :  'നാഷനല്‍ ഹെറള്‍ഡിന്റെ പാരമ്പര്യം നിങ്ങള്‍ക്കറിയില്ലേ? ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച പത്രത്തിന്റെ ആസ്ഥാനത്താണ് ഇഡി സംഘം കയറിയത്. ബ്രിട്ടിഷുകാര്‍ പോലും ചെയ്യാത്ത പ്രവൃത്തിയാണത്. ഇതിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിക്കണം' നാഷ്ണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഫീസ് അടച്ചുപൂട്ടിയതിനെതിരെ പാര്‍ലമെന്റ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ യോഗത്തിലാണ് സോണിയ ഗാന്ധി പ്രതികരിച്ചത്.  നാഷനല്‍ ഹെറള്‍ഡിന്റെ ആസ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ബുധനാഴ്ച മുദ്രവച്ചിരുന്നു. തൊട്ടുപിന്നാലെ പാര്‍ട്ടി ആസ്ഥാനത്തിനും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വസതികള്‍ സ്ഥിതി ചെയ്യുന്ന റോഡുകള്‍ക്കും മുന്നില്‍ പൊലീസ് ബാരിക്കേഡുകള്‍ നിരത്തിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന പരന്നു. നേതാക്കളും പ്രവര്‍ത്തകരും ആസ്ഥാനത്തേക്കു കുതിച്ചെത്തി. രണ്ടര മണിക്കൂറിനു ശേഷം രാത്രി ഏഴരയോടെ ബാരിക്കേഡുകള്‍ നീക്കി.