ജലീല്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് പിസി ജോര്‍ജ്

Jun 09, 2022 - 06:57
0
ജലീല്‍  എസ്.ഡി.പി.ഐക്കാരനാണെന്ന് പിസി ജോര്‍ജ്

തനിക്കെതിരെ പരാതി നല്‍കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. ജലീല്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ജോര്‍ജ് ആരോപിച്ചു. സ്വപ്ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായി. കേസില്‍ രണ്ടാം പ്രതിയാണെന്നും, എങ്ങനെയാണ് പ്രതിയായതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് താന്‍ ചെയ്ത കുറ്റം. സരിതയെ ഞാന്‍ ഫോണില്‍ വിളിച്ചതാണ് ഇപ്പോള്‍ സഖാക്കളുടെ പ്രശ്നമെന്നും പിസി ജോര്‍ജ് പരിഹസിച്ചു. ലഹളക്കും സംഘര്‍ഷത്തിനും സാഹചര്യമുണ്ടാക്കി എന്നതാണ് തനിക്കെതിരായ ഒരു കുറ്റം. ഇങ്ങനെ കേസെടുക്കാനാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഒരായിരം കേസെടുക്കണമെന്ന് പി സി ജോര്‍ജ് കുറ്റപ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User