പോപ്പുലർ ഫ്രണ്ട് ഹർത്താൽ: അക്രമവുമായി പ്രവര്‍ത്തകര്‍, വ്യാപക കല്ലേറ്

Sep 23, 2022 - 02:39
0
പോപ്പുലർ ഫ്രണ്ട് ഹർത്താൽ: അക്രമവുമായി പ്രവര്‍ത്തകര്‍, വ്യാപക കല്ലേറ്


ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ഹര്‍ത്താലിൽ വ്യാപകമായ ആക്രമണം.  കെ എസ് ആർ ടി സി ബസ്സിന് നേരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കല്ലേറുണ്ടായി.ഇരുചക്രവാഹന മുൾപ്പെടെയുള്ള സ്വകാര്യ വാഹന യാത്രക്കാരെ  ആക്രമിച്ചു.  രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്  ഹർത്താൽ. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ്  11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം  പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ പലയിടത്തും പൊലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയുള്ള അക്രമമാണ് നടക്കുന്നത്. 
 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User