മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കട്ടരമണി പുതിയ അറ്റോർണി ജനറൽ

Sep 28, 2022 - 13:47
Updated: 4 years ago
0
മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കട്ടരമണി പുതിയ അറ്റോർണി ജനറൽ

  അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ കാലാവധി ഈ മാസം മുപ്പതിന്  അവസാനിരിക്കെ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍  വെങ്കട്ടരമണി പുതിയ അറ്റോര്‍ണി ജനറല്‍ ആകും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ സ്ഥാനത്ത് തുടരാൻ സന്നദ്ധനല്ലെന്നും കെ കെ വേണുഗോപാല്‍ അറിയിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 2014 മുതൽ മൂന്ന് വർഷം മുകുൾ റോത്തഗി അറ്റോണി ജനറലായിരുന്നു. അതിന് ശേഷം അഞ്ചുവർഷം കെ കെ വേണുഗോപാൽ ഈ സ്ഥാനത്തിരുന്നു. 

അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിർന്ന അഭിഭാഷകന്‍ മുകുൾ റോത്തഗി നേരത്തെ വ്യക്തമാക്കിയിരുന്നു. മുകുൾ റോത്തഗി അറ്റോർണി ജനറലാകാന്‍ സമ്മതം അറിയിച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.ഇതിന് പിന്നാലെയാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്കില്ലെന്ന് റോത്തഗി വ്യക്തമാക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User