ഭാരത്ജോഡോ യാത്രയിൽ ഒപ്പം നടന്ന് രമേഷ് പിഷാരടി
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഇരുപത്തിയൊന്നാംദിനത്തിലെ പ്രയാണം നിലമ്പൂരിൽ സമാപിച്ചു. രാവിലെ 6:30ന് പാണ്ടിക്കാട് ഹൈസ്കൂൾ പടിയിൽ യാത്രയ്ക്ക് തുടക്കമായി. പാണ്ടിക്കാട് മുതൽ വണ്ടൂർ വരെയുള്ള ഇന്നത്തെ ആദ്യഘട്ട യാത്രയിൽ ചലച്ചിത്ര താരവും അവതാരകനുമായ രമേഷ് പിഷാരടിയും ഇന്നു രാവിലെ യാത്രയിൽ പങ്കാളിയായി. പാണ്ടിക്കാട്ട് നിന്നു യാത്ര തുടങ്ങി അധികം വൈകാതെ പിഷാരടിയെത്തി. ഹർഷാരവത്തോടെയാണ് യാത്രികരും പ്രവർത്തകരും അദ്ദേഹത്തെ വരവേറ്റത്. രാഹുൽ ഗാന്ധിയോടൊപ്പം ഒരു കിലോമീറ്ററോളം ദൂരം പിഷാരടിയും നടന്നു
രാഹുലുമായി കുശലം പറഞ്ഞും പദയാത്രയ്ക്ക് വിജയാശംസകൾ നേർന്നും പിഷാരടി അരമണിക്കൂറോളം യാത്രയിൽ പങ്കാളിയായി.