ശബ്ദമേഖലയിൽ കോഴ്‌സുകൾ ആരംഭിക്കാൻ സൗണ്ട് പാർക്ക് അക്കാദമി

അക്കാദമിയുടെ ലോഗോ മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റ് പ്രകാശനം ചെയ്‌തു

ശബ്ദമേഖലയിൽ കോഴ്‌സുകൾ ആരംഭിക്കാൻ സൗണ്ട് പാർക്ക് അക്കാദമി

കൊച്ചി: കൊച്ചി ആസ്ഥാനമായി ആരംഭിക്കുന്ന സൗണ്ട് പാർക്ക് അക്കാദമിയുടെ ലോഗോ മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റ് പ്രകാശനം ചെയ്തു.

പോൾ ആലൂക്കാസ് ഗ്രൂപ്പും ആഡ്‌സ്പാർക്കും ചേർന്നാരംഭിക്കുന്ന അക്കാദമിയിൽ പ്രധാനമായും മൂന്ന് കോഴ്‌സുകളാണ് ആദ്യവർഷം ആരംഭിക്കുന്നത്.

വോയ്‌സ് ആക്ടർ, സൗണ്ട് എൻജിനീയറിങ്, ഇൻറ്റീരിയർ ഡിസൈൻ എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. റേഡിയോ ജോക്കി, വീഡിയോ ജോക്കി, ഡബ്ബിങ്, നറേഷൻ, ഓഡിയോ ബുക്ക്‌സ് തുടങ്ങി ശബ്ദവുമായി ബന്ധപ്പെട്ട വലിയ തൊഴിൽ സാധ്യതകളെ ഉപയോഗപ്പെടുത്താനുള്ളതാണ് വോയിസ് ആക്ടർ കോഴ്‌സ് എന്ന് അക്കാദമി ഡയറക്‌ടർ ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

ഒരു വർഷം നീണ്ടു നിൽക്കുന്ന സൗണ്ട് എൻജിനീയറിങ് കോഴ്‌സിൽ സ്റ്റുഡിയോ എൻജിനീയറിങ്, മ്യൂസിക് പ്രൊഡക്ഷൻ, ലൈവ് എൻജിനീയറിങ് എന്നിവ പഠിക്കാനും അവസരമൊരുക്കുണ്ട്. ജൂൺ ആദ്യവാരത്തിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . ഫോൺ 9446507916