വി സി മാരുടെ ഹർജിയിൽ അന്തിമതീർപ്പ് വരുംവരെ , ഗവർണറുടെ നടപടി ഹൈക്കോടതി തടഞ്ഞു

Nov 08, 2022 - 18:56
0
വി സി മാരുടെ ഹർജിയിൽ അന്തിമതീർപ്പ് വരുംവരെ , ഗവർണറുടെ നടപടി ഹൈക്കോടതി തടഞ്ഞു

 വൈസ് ചാൻസലർമാർക്കെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. കാരണം കാണിക്കൽ നോട്ടീസിൽ അന്തിമ തീരുമാനമെടുക്കരുതെന്നാണ് കോടതിയുടെ നിർദേശം. ഹൈക്കോടതിയിലെ ഹർജിയിൽ അന്തിമ തീരുമാനം വരുന്നതുവരെയാണ് നടപടി തടഞ്ഞുള്ള ഹൈക്കോടതി തീരുമാനം. കാരണംകാണിക്കൽ നോട്ടീസിന്റെ തുടർച്ചയായി വൈസ് ചാൻസിലർമാരെ പുറത്താക്കാനുള്ള നടപടിയിലാണ് കോടതി ഇടപെട്ട് ഗവർണർക്ക് കാത്തിരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വൈസ് ചാൻസിലർമാരെ ഹർജി നൽകിയിട്ടുണ്ട്. ഇതിൽ അന്തിമ തീർപ്പ് വരുന്നതുവരെ നടപടി പാടില്ലെന്നാണ് കോടതിയുടെ നിർദേശം.കേസിൽ അടുത്ത ബുധനാഴ്ചയാണ് വിശദമായ വാദം ഹൈക്കോടതി കേൾക്കുക. അതുവരെ എല്ലാ നടപടികളും മരവിപ്പിച്ചാണ് കോടതിയുടെ ഉത്തരവ്. ഗവർണറുടെ നടപടിയിൽ നിയമവിരുദ്ധമായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് വിസിമാരുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User