കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കാനുള്ള ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കാനുള്ള ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ബംഗളൂരു കോടതി ഉത്തരവ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഔദ്യോഗിക സമൂഹമാധ്യമങ്ങളിൽനിന്ന് ബുധനാഴ്ചക്കകം കെ.ജി.എഫിലെ സംഗീതം ഒഴിവാക്കാമെന്ന് കോൺഗ്രസിനുവേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചതോടെയാണ് ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകളിൽ കന്നഡ സിനിമ കെജിഎഫ് ടുവിൽനിന്നുള്ള സംഗീതം ഉപയോഗിച്ചതിനെതിരെ എം.ആർ.ടി മ്യൂസിക് നൽകിയ പരാതിയിലാണ് കോടതി ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാൻ ഉത്തരവിട്ടത്. ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബംഗളൂരു കോടതി ട്വിറ്ററിന് നിർദേശം നൽകുകയായിരുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽനിന്ന് കെ.ജി.എഫിലെ സംഗീതം ബുധനാഴ്ചക്കകം ഒഴിവാക്കുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു