തൃക്കകരയില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രവചനം ഇങ്ങനെ

Jun 02, 2022 - 05:10
0
തൃക്കകരയില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രവചനം ഇങ്ങനെ

തൃക്കാക്കര ഉപതെരെഞ്ഞടുപ്പില്‍ വിജയം ഉറപ്പെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. 4000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് സി എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാകും. നഗരസഭയിലും ലീഡ് കൂടും. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്ക് പൊട്ടത്തരമെന്ന് സി എന്‍ മോഹനന്‍ പറഞ്ഞു. 'പഴുതടച്ച സംഘടനാ പ്രവര്‍ത്തനമാണ് ഞങ്ങള്‍ ചെയ്തത്. സാധാരണ വോട്ടുചെയ്തവരുടെ പുനപരിശോധന ഞങ്ങള്‍ നടത്തും, അതില്‍ വ്യക്തമായത് എല്‍ഡിഎഫ് 4000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ്. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്ക് പൊട്ടത്തരമാണ്. മണ്ഡലത്തിന്റെ സവിശേഷത വച്ചുകൊണ്ട് കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ എല്‍ ഡി എഫിന് നേട്ടമുണ്ടാകും. നഗരസഭയിലും ലീഡ് കൂടും'- സി എന്‍ മോഹനന്‍ പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User