'പി ടി മരിച്ചത് തൃക്കാക്കരുടെ ഭാഗ്യം' പിണറായിയുടെ ക്രൂരത മറനീക്കിയപ്പോള്‍

'പി ടി മരിച്ചത് തൃക്കാക്കരുടെ ഭാഗ്യം' പിണറായിയുടെ ക്രൂരത മറനീക്കിയപ്പോള്‍

പി.ടി തോമസിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു. പി ടി തോമസ് മരിച്ചതിനെ തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പ് തൃക്കാക്കരയെ സംബന്ധിച്ചിടത്തോളം ഭാഗ്യമെന്നായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ പോലെ ഒരാള്‍ക്ക് ചേരാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. 2021ല്‍ പി ടി തോമസിനെ വിജയിപ്പിച്ചത് തൃക്കാക്കരയ്ക്ക് പറ്റിയ അബദ്ധമാണെന്നും അപ്പോള്‍ പി ടി മരിച്ചതുകൊണ്ട് ഒരു സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനാകെ അപമാനമാണ് ഈ പ്രസ്താവന. ഒരിക്കലും അദ്ദേഹം പറയാന്‍ പാടില്ലാത്ത പ്രസ്താവനയായിരുന്നു അത്. തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.